ദഹനപ്രശ്നങ്ങൾ ഉള്ളവരാണോ? വെറുംവയറ്റിൽ ഇഞ്ചി ചായ കുടിക്കൂ...
വെറുംവയറ്റിൽ ഇഞ്ചി ചായ കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ഓക്കാനം ശമിപ്പിക്കുകയും ചെയ്യും. എന്നാൽ, ചിലരിൽ നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത അനുഭവപ്പെടാം. നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാൻ ആദ്യം ചെറിയ അളവിൽ കുടിക്കുന്നതാണ് നല്ലത്.
ദഹനത്തെ സഹായിക്കുന്നു
ഇഞ്ചി ദഹനരസങ്ങളെ ഉത്തേജിപ്പിക്കുന്നു, ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
സ്ട്രെസ് കുറക്കാന്‍
ഇഞ്ചി ചായ കുടിക്കുന്നത് വഴി സ്ട്രെസ് കുറക്കാനും സാധിക്കും
ബ്ലഡ് ഷുഗര്‍ കുറക്കാന്‍
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാൻ ഇഞ്ചി ചായ നല്ലതാണ്
ഹൃദയാരോഗ്യം
രക്തസമ്മർദ്ദം കുറക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇഞ്ചി ചായ നല്ലതാണ്
കൊഴുപ്പിനെ കുറക്കാന്‍
ഇഞ്ചി ചായ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും
പ്രതിരോധശേഷി വർധിപ്പിക്കാൻ
ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അതിനാല്‍ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഇഞ്ചി ചായ സഹായിക്കും