ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ശരീര ഭാരം നിയന്ത്രണം എന്നിവക്ക് ബദാം ഉത്തമമാണ്
ഗുണകരമാണെന്ന് കരുതി ബദാം അമിതമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പലരും മനസിലാക്കുന്നില്ല
ബദാം മിതമായ അളവിൽ കഴിച്ചാൽ ഗുണമുണ്ടെങ്കിലും കൂടുതൽ കഴിക്കുന്നത് കുടലിലെ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ആഗിരണം കുറക്കുന്നു
ബദാം വിറ്റാമിൻ ഇ യുടെ ഉറവിടമാണ്. അമിതമായാൽ വിറ്റമിൻ ഇ യുടെ അളവ് കൂടും. ഇത് രക്തം കട്ടപിടിക്കുന്നതിനെ തടസ്സപ്പെടുത്തുകയും രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും
ഒരു ഔൺസ് ബദാമിൽ ഏകദേശം 3–4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ അവയിൽ കൂടുതൽ കഴിക്കുന്നത് വയറു വീർക്കൽ, ഗ്യാസ്, വയറുവേദന, മലബന്ധം അല്ലെങ്കിൽ വയറിളക്കം പോലുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകും
ബദാമിൽ കലോറി കൂടുതലായതിനാൽ, അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. ഒരു ഔൺസ് ബദാമിൽ (ഏകദേശം 23 ബദാം) ഏകദേശം 160-170 കലോറി അടങ്ങിയിട്ടുണ്ട്
ബദാമിലെ ഓക്സലേറ്റുകൾ ചിലരിൽ വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും
അപൂർവമാണെങ്കിലും കയ്പുള്ള ബദാമിൽ ഉയർന്ന അളവിൽ ഹൈഡ്രോസയാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അമിത ഉപയോഗം സയനൈഡ് വിഷബാധക്ക് കാരണമാകും