ഈന്തപ്പഴം പതിവായി കഴിക്കുന്നവരാണോ? ഇത് അറിഞ്ഞ് വെച്ചോളൂ
ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഈന്തപ്പഴം. ഗ്ലൂകോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ അടങ്ങിയതിനാൽ നല്ലൊരു എനർജി ബൂസ്റ്റർ കൂടിയാണിത്
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴത്തിൽ അയൺ ധാരാളം ഉള്ളതിനാൽ അനീമിയ കുറക്കാൻ സഹായിക്കുന്നു
കണ്ണുകളുടെ ആരോഗ്യം നശിപ്പിക്കുന്ന മാക്യുലർ ഡീജനറേഷൻ കുറക്കുന്നതിന് സഹായിക്കുന്ന കരോട്ടിനോയിഡുകളും ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്
ഗർഭിണികളുടെ ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് പ്രസവസമയത്തെ സമ്മർദം കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
ഈന്തപ്പഴത്തിൽ സെലിനിയം, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്നു
ഈന്തപ്പഴത്തിലെ കൂടിയ അളവിലുള്ള പൊട്ടാസ്യം നാഡീവ്യൂഹത്തിന് ശക്തി കൂട്ടുന്നു. കൂടാതെ വൈറ്റമിൻ സി, വൈറ്റമിൻ ഡി എന്നിവയുടെ ഉയർന്ന സാന്ദ്രത ചർമ്മത്തിന്റെ ചെറുപ്പവും തിളക്കവും നിലനിര്‍ത്തുന്നു
ഉയര്‍ന്ന അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ചയും മുടികൊഴിച്ചിലും തടയാനും ഈന്തപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കും
മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണെങ്കിലും കൂടുതല്‍ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിക്കും.പ്രമേഹമുള്ളവർ ഡോക്ടറുടെ നിർദേശത്തോടെ കഴിക്കുന്നതാണ് നല്ലത്