January 8, 2025

വ്യത്യസ്ത തരത്തിലുള്ള നഖങ്ങളും ആരോഗ്യസ്ഥിതിയും..

നമ്മുടെ നഖത്തിലെ ചില ലക്ഷണങ്ങള്‍ നോക്കിയാല്‍ ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടിപോവുകയോ ഒടിഞ്ഞുപോവുകയോ ചെയ്യുന്നുണ്ടോ? നഖങ്ങള്‍ തേഞ്ഞ് ആരോഗ്യമില്ലാതെയാകുന്നുണ്ടോ? നഖത്തില്‍ നിറവ്യത്യാസങ്ങളുണ്ടോ? ആകൃതിയില്‍ മാറ്റം ഉണ്ടോ? ഉണ്ടെങ്കില്‍ ഈ ലക്ഷണങ്ങളൊന്നും അവഗണിക്കാൻ നിൽക്കേണ്ട.
കട്ടികുറഞ്ഞ നഖങ്ങൾ
നേര്‍ത്തതും മൃദുവായതുമായ നഖങ്ങളാണെങ്കില്‍ അത് വിറ്റാമിന്‍ ബി യുടെ കുറവിനെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. അതോടൊപ്പം നിങ്ങളുടെ ഭക്ഷണത്തില്‍ കാല്‍സ്യം, അയൺ, ഫാറ്റി ആസിഡ് എന്നിവ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യവും ഉണ്ട്.
സ്പൂൺ നെയിൽസ്
നേരെ വളരുന്നതിന് പകരം ഒരു സ്പൂണ്‍ പോലെ വളഞ്ഞായിരിക്കും നഖങ്ങള്‍ കാണപ്പെടുക. വിളര്‍ച്ച, ഹൈപ്പോ തൈറോയിഡിസം, കരള്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
നഖങ്ങളിലെ വെളുത്ത പാടുകള്‍
ഈ വെളുത്ത പാടുകള്‍ സിങ്കിന്റെ കുറവാകാം, അല്ലെങ്കിൽ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളോ ആകാം. ചില സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും അലര്‍ജി പ്രശ്‌നങ്ങള്‍ കൊണ്ടും വെളുത്ത പാടുകള്‍ വരാം.
ടെറീസ് നെയില്‍സ്
ഈ അവസ്ഥയുള്ളവരുടെ കൈയ്യുടെയോ കാലിന്റെയോ നഖങ്ങള്‍ ഗ്രൗണ്ട് ഗ്ലാസ് പോലെ വെളുത്തതായിട്ടായിരിക്കും കാണപ്പെടുക. അത് കരള്‍ അല്ലെങ്കില്‍ കിഡ്നി പ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് വിദഗ്ദർ പറയുന്നു.
നഖങ്ങളിലെ മഞ്ഞ നിറം
അമിതമായ പുകവലി മൂലമാകാം ഇത്. ഫംഗസ് അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, റുമറ്റൊയിഡ് ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ തൈറോയിഡ് രോഗം എന്നിവയെയും നിറവ്യത്യാസം സൂചിപ്പിക്കാം. കൂടാതെ മഞ്ഞനിറം പ്രമേഹത്തിന്റെ ലക്ഷണവുമായിരിക്കാം.
Explore