ഉണർവും ഉന്മേഷവും ഉറക്കംവരലുമെല്ലാം നിശ്ചയിക്കുന്ന നമ്മുടെ ജൈവ ഘടികാരത്തെപ്പോലെ (സർക്കാഡിയൻ റിഥം) 24 മണിക്കൂർ ചാക്രിക സ്വഭാവമുള്ളതാണ്.
അഡ്രിനാലിൻ ഗ്രന്ഥികളിൽനിന്ന് പുറപ്പെടുന്ന കോർട്ടിസോൾ ഹോർമോണും ജീവിതശൈലി പ്രശ്‌നങ്ങളും സ്ട്രെസ്സും ഉറക്കപ്രശ്‌നങ്ങളുമെല്ലാം കാരണം ജൈവ ഘടികാരം താളം തെറ്റുമ്പോൾ ശാരീരികവും മാനസികവുമായ പലതരം പ്രശ്‌നങ്ങളും നമ്മിലുണ്ടാവും.
ജീവിതശൈലി പ്രശ്‌നങ്ങളും സ്ട്രെസ്സും ഉറക്കപ്രശ്‌നങ്ങളുമെല്ലാം കാരണം ജൈവ ഘടികാരം താളം തെറ്റുമ്പോൾ ശാരീരിക വും മാനസികവുമായ പലതരം പ്രശ്‌നങ്ങളും നമ്മിലുണ്ടാവും.
ഉറക്കത്തിന്റെ രണ്ടാം പകുതി മുതൽ ഉയർന്നുവരികയും നമ്മെ ഉണരാൻ പ്രേരിപ്പിക്കുന്ന വിവിധ ഘടകങ്ങളിൽ ഒന്നായി പ്രവർത്തിക്കുകയും ചെയ്യുന്ന കോർട്ടിസോൾ ഹോർമോൺ, രാവിലെ എട്ടു മണിയോടെ ഏറ്റവും ഉയർച്ചയിലെത്തും.
ശേഷം പകൽ മുഴുവൻ ഘട്ടം ഘട്ടമായി താഴേക്കായിരിക്കും. ഒടുവിൽ അർധരാത്രിയോട് അടുപ്പിച്ച്, നമുക്ക് സ്വഭാവികമായ ഉറക്കം വ രുന്ന സമയത്ത് ഹോർമോൺ നില ഏറ്റവും കുറഞ്ഞ അളവിലുമാകും
ഈ ഘടികാരക്രമം ഉറക്കത്തിന്റെ ആരോഗ്യത്തിന് ഏറെ അനിവാര്യമാണ്.