January 12, 2025

റീലിന് അഡിക്ടാണോ‍? പണികിട്ടും!

റീലുകളും ഷോർട്ട് വിഡിയോകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി കാണുകയെന്നത് എല്ലാവരുടേയും ശീലമായി മാറിയിട്ടുണ്ട്. എന്നാൽ, ഈ ശീലം അപകടകരമാവുമെന്നാണ് പുതിയൊരു പഠനഫലം പറയുന്നത്.
ഇത്തരത്തിൽ റീലുകളും ഷോർട്ട് വിഡിയോകളും കാണുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുമെന്നാണ് പഠനത്തിൽ പറയുന്നത്.
ചൈനയിലെ ഹെബെ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ ഫസ്റ്റ് ഹോസ്‌പിറ്റലിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ഷോർട്ട് വിഡിയോകൾ കാണാനായി സ്ക്രീനിൽ നോക്കുന്ന സമയവും രക്തസമ്മർദവും തമ്മിലുള്ള ബന്ധമാണ് ഗവേഷകർ പരിശോധിച്ചത്. യുവാക്കൾക്കിടയിലും മധ്യവയസ്കർക്കിടയിലുമാണ് പഠനം നടത്തിയത്.
മൊബൈൽ ഫോൺ ഉപയോഗവും രക്തസമ്മർദവും സംബന്ധിച്ച് ഇതിന് മുമ്പും പഠനഫലങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ആഴ്‌ചയിൽ 30 മിനിറ്റോ അതിലധികമോ സമയം മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അത് രക്തസമ്മർദത്തിന് കാരണമാകുമെന്ന പഠനഫലമാണ് മുമ്പ് പുറത്ത് വന്നത്.
Explore