കൺപീലികളിലെ ​മാറ്റങ്ങൾ നിസ്സാരമല്ല

കണ്ണുകൾക്ക് സംരക്ഷണം നൽകുന്ന ഒന്നാണ് കൺപീലികൾ. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണ്
കൺപീലികളുടെ കനത്തിലോ, നീളത്തിലോ, ബലത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം
അത്തരം സന്ദർഭങ്ങളിൽ സ്വയം ചികിത്സിക്കാതെ ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിച്ച് കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്
കനം കുറഞ്ഞതോ, വിരളമായതോ, പൊട്ടുന്നതോ ആയ കൺപീലികൾ ബയോട്ടിൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവിന്റെ ലക്ഷണമാകാം
കൺപീലികളിലെ മാറ്റങ്ങൾ തൈറോയിഡ് അല്ലെങ്കിൽ ഹോർമോൺ തകരാറുകൾ പ്രതിഫലിപ്പിച്ചേക്കാം. കൺപീലികളുടെ പുറം കോണുകളിൽ കനം കുറയുകയും കൺപീലികൾ എളുപ്പത്തിൽ പൊട്ടിപ്പോകാനും കൊഴിഞ്ഞുപോവാനും ഇത് കാരണമാണ്
പെട്ടെന്നുള്ളതോ ഭാഗികമായതോ ആയ കൺപീലികളുടെ കൊഴിച്ചിൽ 'അലോപ്പീഷ്യ ഏരിയേറ്റ' പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെയോ അല്ലെങ്കിൽ ദീർഘകാല സമ്മർദത്തെയോ സൂചിപ്പിച്ചേക്കാം
കൺപോളകളിലെ അസ്വസ്ഥത, ചുവപ്പ്, അല്ലെങ്കിൽ വീക്കം എന്നിവയോടൊപ്പം കൺപീലികളിൽ മാറ്റങ്ങൾ കണ്ടാൽ അത് ബ്ലെഫറൈറ്റിസ് പോലുള്ള വീക്കങ്ങളെയോ 'ഡെമോഡെക്സ്' പോലുള്ള ചെറു പ്രാണികളുടെ ശല്യത്തെയോ സൂചിപ്പിക്കാം
Explore