01/06/2025

സ്ത്രീകളിലെ അർബുദം; ഈ ലക്ഷണങ്ങളെ തള്ളിക്കളയരുത്

നമ്മുടെ ശരീരം തന്നെ നമുക്ക് അർബുദത്തിന്‍റെ പ്രാരംഭ സൂചനകൾ നൽകാറുണ്ട്. സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന അർബുദത്തിന്‍റെ ചില പൊതുലക്ഷണങ്ങള്‍
ആര്‍ത്തവ സമയത്തല്ലാതെ ഉണ്ടാകുന്ന രക്തസ്രാവം, ആര്‍ത്തവ ചക്രത്തിലുള്ള വ്യതിയാനം, ആര്‍ത്തവ സമയത്തെ അസാധാരണ വേദന തുടങ്ങിയ ലക്ഷണങ്ങളും എന്നിവ നിസാരവൽക്കരിക്കരുത്
സ്തനാര്‍ബുദം, അണ്ഡാശയ അർബുദം എന്നിവയുള്ളവരിൽ അകാരണമായി ശരീരഭാരം കുറയുന്നു
അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണ്. ചില അർബുദങ്ങളുടെ സൂചനയായും തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം.
സ്തനത്തിന്‍റെ ആകൃതിയിൽ മാറ്റം വരിക, സ്തനങ്ങളിൽ മുഴ, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വക്കുക, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക തുടങ്ങിയവ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടതാകാം
ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം, ദഹന പ്രശ്നങ്ങള്‍, അടിവയറു വേദന, മലവിസർജ്ജനത്തിലെ മാറ്റങ്ങൾ, മലത്തില്‍ രക്തം കാണുക തുടങ്ങിയവ അണ്ഡാശയ അർബുദത്തിന്‍റെ ലക്ഷണമാകാം
മാറാത്ത ചുമ, കഫക്കെട്ട്, ശബ്ദത്തില്‍ വ്യത്യാസം, കഴുത്തിന്‍റെ മുൻഭാഗത്ത്‌ മുഴകൾ, നീര് തുടങ്ങിയവ അർബുദത്തിന്‍റെ ലക്ഷണമാകാം
ചര്‍മ്മത്തിൽ പുതിയ പാടുകള്‍ വരുക, നേരത്തെയുള്ള പാടുകളിലെ നിറവും രൂപവും വലിപ്പവുമൊക്കെ മാറുക തുടങ്ങിയവയൊക്കെ ചിലപ്പോള്‍ സ്കിന്‍ കാൻസർ ലക്ഷണമാകാം
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ കൺസൾട്ട് ചെയ്യുക.
Explore