വീട്ടിലൊളിഞ്ഞിരിക്കുന്ന അർബുദകാരികളായ നിത്യോപയോഗ വസ്തുക്കളെ അറിഞ്ഞിരിക്കാം

വീട്ടുപകരണങ്ങളിൽ പലതിലും വിഷവസ്തുക്കളായ ബെൻസീൻ, ആസ്ബറ്റോസ്, വിനൈൽ ക്ലോറൈഡ്, റാഡോൺ, ആർസെനിക്, ട്രൈക്ലോറോഎത്തിലീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
നോൺ-സ്റ്റിക്ക് പാത്രങ്ങൾ: ടെഫ്ലോൺ പൂശിയ പാത്രങ്ങൾ ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ കാൻസറിന് കാരണമാകുന്ന പെർഫ്ലൂറിനേറ്റഡ് രാസവസ്തുക്കൾ പുറത്തുവിടുന്നു. പകരം സെറാമിക് അല്ലെങ്കിൽ കാസ്റ്റ്-ഇരുമ്പ് പാത്രങ്ങൾ തിരഞ്ഞെടുക്കുക
മെഴുകുതിരികൾ കത്തിക്കുന്നത് ടോളുയിൻ, ബെൻസീൻ എന്നിവയുൾപ്പെടെ രാസവസ്തുക്കൾ പുറത്തുവിടുന്നു. പകരം സോയ മെഴുകുതിരികൾ അല്ലെങ്കിൽ ബീസ് വാക്സ് മെഴുകുതിരികൾ പോലുള്ള പ്രകൃതിദത്തമായവ തിരഞ്ഞെടുക്കുക
പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ: പ്ലാസ്റ്റിക് പാത്രങ്ങളിൽ അടങ്ങിയിരിക്കുന്ന ബിസ്ഫെനോൾ എ, ഫ്താലേറ്റുകൾ ഇവ രണ്ടും അറിയപ്പെടുന്ന അർബുദകാരികളാണ്. ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ തിരഞ്ഞെടുക്കുക.
പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ: പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ കാലക്രമേണ തേയ്മാനം സംഭവിക്കുകയും ചെറിയ പ്ലാസ്റ്റിക് കണികകൾ ഭക്ഷണവുമായി കലരുകയും ചെയ്യുന്നു. ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും വിവിധ കാൻസറുകൾക്ക് കാരണമാവുകയും ചെയ്യുന്നു
ക്ലീനറുകൾ: പല ക്ലീനിങ് ഉൽപ്പന്നങ്ങളിലും ഫോർമാൽഡിഹൈഡ്, അമോണിയ, ക്ലോറിൻ ബ്ലീച്ച് തുടങ്ങിയ അർബുദകാരികളായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. പകരം വിനാഗിരി, ബേക്കിംഗ് സോഡ പോലുള്ളവ ഉപയോഗിക്കുക
അലുമിനീയം ഫോയിൽ: ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയുകയോ ബേക്കിംഗിനായി ഉപയോഗിക്കുകയോ ചെയ്യുന്നത് പതിവാണ്. എന്നാൽ ഇതിലൂടെ ഭക്ഷണങ്ങളിലേക്ക് അലുമിനീയം കലരുകയും അവ സ്തനാർബുദത്തിന് കാരണമാവുകയും ചെയ്യുന്നു
Explore