04/08/2025

പത്തൊമ്പത് വയസ്സിൽ ആർത്തവ വിരാമം സംഭവിക്കുമോ?

pinterest
സാധാരണ രീതിയിൽ 45 വയസിനു ശേഷമാണ് സ്ത്രീകളിൽ ആർത്തവ വിരാമം(മെനോപസ്) സംഭവിക്കുക
എന്നാൽ 30 വയസിനു മുമ്പേ സ്ത്രീകളിൽ ആർത്തവ വിരാമം സംഭവിക്കുന്ന കേസുകൾ ഇപ്പോൾ വർധിച്ചു വരുന്നുവെന്ന് പഠനം
അകാലത്തിൽ അണ്ഡാശയങ്ങളിൽ അണ്ഡങ്ങൾ ഇല്ലാതായി പോകുന്നതാണ് നേരത്തേ ആർത്തവ വിരാമം സംഭവിക്കാനുള്ള കാരണം
യുവതികളിൽ വളരെ നേരത്തേ തന്നെ അണ്ഡാശയങ്ങളുടെ പ്രവർത്തനം നിലക്കുന്നതാണ് നേരത്തേ ആർത്തവ വിരാമം സംഭവിക്കുന്നത്
20കളിലുള്ള പല യുവതികളിലും ഓവേറിയൻ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്
ഇതിനെ ഒരിക്കലും സ്വാഭാവിക ആർത്തവ വിരാമമായി കണക്കാക്കാനാകില്ല. നേരത്തേയെത്തുന്ന ആർത്തവ വിരാമത്തിന് പല കാരണങ്ങളുണ്ട്
റേഡിയേഷനും കീമോതെറാപ്പിയും അകാല ആർത്തവ വിരാമത്തിലേക്ക് നയിച്ചേക്കാം
അമ്മമാർക്ക് നേരത്തേ ആർത്തവ വിരാമം സംഭവിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും മക്കൾക്കും വരാം
ഓട്ടോ ഇമ്മ്യൂൺ തകരാറുകൾ, ജീവിത ശൈലീ മാറ്റങ്ങൾ, മദ്യപാനം എന്നിവ ആർത്തവ വിരാമത്തിന് കാരണമാകുന്നു
പാരിസ്ഥിതിക പ്രശ്നങ്ങൾ, വൈകിയുള്ള പ്രസവം, ചില ജനിതക പ്രശ്നങ്ങൾ എന്നിവ ആർത്തവ വിരാമത്തിന് കാരണമാകുന്നു
Explore