നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ അറിയാം
നാരുകൾ ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കും. മലബന്ധം തടയാനും ഇതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
നാരുകൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഓട്‌സ്, ബീൻസ്, പഴങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന നാരുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും.
ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
നാരുകൾ കൂടുതലായി കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കും. നാരുകൾ ദഹന നാളത്തിലൂടെയുള്ള ഭക്ഷണത്തിന്‍റെ ചലനത്തെ പ്രോത്സാഹിപ്പിക്കുകയും വൻകുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോള്‍ പെട്ടന്ന് വയർ നിറയുകയും ഇതിലൂടെ ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കുകയും അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും ചെയ്യും.
സസ്യാഹാരങ്ങളില്‍ മാത്രമേ നാരുകള്‍ അടങ്ങിയിട്ടുള്ളൂ. ഒരേ അളവിലല്ല സസ്യാഹാരങ്ങളിൽ നാരുകള്‍ അടങ്ങിയിട്ടുള്ളത്. ഏറ്റവും കൂടുതൽ നാരുകൾ അടങ്ങിയിരിക്കുന്നത് ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ്.