കോഴിമുട്ട പതിവാക്കിയാൽ പലതുണ്ട് ഗുണങ്ങൾ, അവയെന്തെല്ലാം

പേശികളുടെ വളർച്ച: ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയതിനാൽ പേശികളുടെ ബലത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു
കാഴ്ചശക്തി: മുട്ടയിലെ ല്യൂട്ടീൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്സിഡന്റുകൾ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കും: വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കും.
ഹൃദയാരോഗ്യം: മുട്ടയിലെ പോഷകങ്ങൾ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
പ്രതിരോധശേഷി കൂട്ടുന്നു: വിറ്റാമിൻ ഡി, ബി12, സെലിനിയം തുടങ്ങിയ പോഷകങ്ങൾ ശരീരത്തിന്റെ രോഗപ്രതിശേഷി വർധിപ്പിക്കും.
തലച്ചോറിന്റെ ആരോഗ്യം: ഓർമശക്തിയെയും തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന കോളിൻ മുട്ടയിൽ ധാരാളമുണ്ട്.
Explore