സ്ഥിരമാ‍യി ജിം വർക്കൗട്ട് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?

സമ്മർദ്ദം കുറയ്ക്കാം
ഹൈക്കിങ്, ബൈക്കിങ് പോലുള്ള എയറോബിക് ജിം വർക്കൗട്ടുകൾ എൻഡോർഫിൻസ് ഹോർമോൺ ഉൽപ്പാദനം വർധിപ്പിക്കുകയും മാനസിക സമ്മർദം കുറക്കുകയും ചെയ്യുന്നു
ആത്മവിശ്വാസം വർധിപ്പിക്കും
ജിം വർക്കൗട്ടിൽ നേടിയെടുക്കാനുള്ള ഗോളുകൾ സ്വയം തയാറാക്കുകയും അവ നേടിയെടുക്കുകയും ചെയ്യുന്ന രീതി ജീവിതത്തിലും ആത്മവിശ്വാസം വർധിപ്പിക്കും
എല്ലുകളുടെ ബലപ്പെടുത്തും
വെയിറ്റ് ലിഫ്റ്റിങ് വ്യായാമത്തിലൂടെ എല്ലുകളുടെ ശകതിയും ശരീരത്തിൻറെ ബാലൻസും വർധിപ്പിക്കാം
ഓർമശക്തി വർധിപ്പിക്കും
എച്ച്.ഐ.ഐ.റ്റി പോലുള്ള വർക്കൗട്ടുകൾ ഓർമശക്തിയുടെ കേന്ദ്രമായ തലച്ചോറിലെ ഹിപ്പോകാമ്പസിന്റെ വളർച്ചയെ ത്വരിതപ്പെടുത്തും. ഇത് ഓർമശക്തി വർധിപ്പിക്കും
മികച്ച ഉറക്കത്തിന്
മിതമായ എയറോബിക് വ്യായാമങ്ങൾ ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. വൈകി ഉറങ്ങുന്നവരാണെങ്കിൽ ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് 30 മിനിട്ട് വ്യായാമം ചെയ്യാം
കൂടുതൽ ഊർജം
സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ ഊർജത്തിൻറെ ഉറവിടമായ മൈറ്റോ കോൺട്രിയ വർധിപ്പിക്കും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
എയറോബിക് വ്യായാമം ഹൃദയത്തിൻറെ പമ്പിങ് സുഗമമാക്കും. ഇതിലൂടെ കൊളസ്ട്രോൾ കുറയ്ക്കാനും മസിൽ മാസ് കുറയ്ക്കാനും സഹായിക്കും
ശരീര വേദന കുറയ്ക്കാം
നടു വേദന‍യുൾപ്പെടെയുള്ള ശരീര വേദനകൾ കുറയ്ക്കാൻ സ്ഥിരമായി വ്യായാമം ചെയ്യുന്നത് സഹായിക്കും
മികച്ച മാനസികാരോഗ്യം
വ്യായാമം ചെയ്യുന്നത് വിഷാദം, ഉത്ഖണ്ഡ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു