ശരീരഭാരം കുറക്കാൻ കുറുക്കു വഴികൾ സ്വീകരിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
ശരീരഭാരം കുറയ്ക്കുന്നതിനായി സ്വീകരിക്കുന്ന ഫാഡ് ഡയറ്റ്, മാസ്റ്റർ ക്ലൻസ് ഡയറ്റ്, ഡയറ്റ് ഗുളികകൾ എന്നിവയെല്ലാം ശരീരത്തിന് ഗുണത്തേക്കാൾ ദോഷകരമായാണ് ബാധിക്കുന്നത്.
അശാസ്ത്രീയമായ ഡയറ്റുകൾ ഹ്രസ്വ കാല ലക്ഷ്യം കൈവരിക്കുമെങ്കിലും പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കും. ഇവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ചിലത്
വേഗത്തിൽ ശരീരഭാരം കുറക്കുമ്പോൾ പിത്താശയ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്
ക്രാഷ് ഡയറ്റുകൾ ഭക്ഷണത്തിൽ വലിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനാൽ ശരീരത്തിന് ആവശ്യമായ പോഷകമടങ്ങിയ ഭക്ഷണം ലഭിക്കാതെ വരുന്നു. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന എല്ല് തേയ്മാനം പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നു
ഫാഡ് ഡയറ്റ്, മാസ്റ്റർ ക്ലൻസ് ഡയറ്റ്,ഡയറ്റ് സപ്ലിമെന്‍റ് എടുക്കുക എന്നിവയിലൂടെ കലോറി, പ്രോട്ടീൻ വിറ്റാമിനുകൾ എന്നിവ ഗണ്യമായി കുറയുന്നതിനാൽ മുടികൊഴിച്ചിലിന് കാരണമാകുന്നു
ഹൃദ്രോഗസാധ്യത ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ദീർഘകാലം നിലനിൽക്കും
അശാസ്ത്രീയമായ ഡയറ്റ് മാനസിക സമ്മർദം, വിഷാദം എന്നിവക്ക് കാരണമാകുന്നു