24/07/2025

ഇടക്കിടെ നടുവേദന വരുന്നുണ്ടോ? ഈ രോഗത്തിന്‍റെ ലക്ഷണമാവാം..

pinterest
നടുവേദന എപ്പോഴും പേശികളുമായി ബന്ധപ്പെട്ടതാവണമെന്നില്ല. വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടും നടുവേദന വരാം
ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ദീർഘമായി ശ്വസിക്കുമ്പോഴോ വരുന്ന നടുവേദന വൃക്ക രോഗങ്ങൾ, ശ്വാസകോശത്തിലെ ഇൻഫ്ലമേഷൻ, അണുബാധകൾ എന്നിവ മൂലമാകാം
വേദനയോടൊപ്പം പനി, ശ്വാസതടസം, മൂത്രസംബന്ധമായ പ്രശ്നങ്ങളും ഇവയുടെ ലക്ഷണമാണ്
നട്ടെല്ലിന്റെ ഇരുവശങ്ങളിലും അരക്കെട്ടിനു ചുറ്റും ഉണ്ടാവുന്ന വേദന അണുബാധയുടെയോ വൃക്കയിൽ കല്ലോ ഉള്ളതിന്‍റെ ലക്ഷണമാണ്
വയറിന്റെ മുകൾഭാഗത്തിനും പുറത്തിനും ഇടക്കുള്ള വേദന അഥവാ ഫ്ലാങ്ക് പെയ്ൻ വൃക്കയിൽ കല്ല്, പൈലോനെഫ്രൈറ്റിസ് എന്നിവയുടെ ലക്ഷണമാണ്
പുറത്തിന്റെ വലതുവശത്ത് മുകൾഭാഗത്തുള്ള വേദന കരൾ രോഗത്തിന്റെ ലക്ഷണമാകാം. വലതു തോളിനു താഴെയാകും വേദന ഉണ്ടാകുക
Explore