പാചകത്തിൽ ഈ തെറ്റുകൾ ഒഴിവാക്കിയില്ലെങ്കിൽ പണി കിട്ടും!

പാചകത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സാധാരണമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം അപകടത്തിലാവും
നോൺ സ്റ്റിക്ക് പാനുകൾ അമിതമായി ഉപയോഗിക്കാതിരിക്കുക
നോൺ സ്റ്റിക്ക് പാത്രങ്ങൾ പതിവായി ഉപയോഗിച്ചാൽ കോട്ടിങ് തേഞ്ഞുപോകും. അതിൽ പാചകം ചെയ്താൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും
തുരുമ്പ് പിടിച്ച കത്തിയുടെ ഉപയോഗം
തുരുമ്പ് പിടിച്ചതോ, പഴയതോ, മൂർച്ഛ കുറഞ്ഞതോ ആയ കത്തികൾ ഉപയോഗിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും
ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിൽ വെക്കാതിരിക്കുക
ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിൽ വെക്കുന്നത് ഫ്രിഡ്ജിന്റെ താപനില ഉയർത്തുകയും ഭക്ഷണത്തിൽ ബാക്ടീരിയ ഉണ്ടാക്കുകയും ചെയ്യും
എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്
ഒരിക്കൽ ഉപയോഗിച്ച എണ്ണ മറ്റ് ആവശ്യത്തിനായി പിന്നീട് ഉപയോഗിക്കരുത്. എണ്ണ വീണ്ടും ചൂടാക്കുന്നത് അതിലെ ട്രാൻസ് ഫാറ്റിന്റെ അളവ് വർധിപ്പിക്കും
ഭക്ഷണത്തിൽ അമിതമായി ഉപ്പ് ചേർക്കുന്നത്
ഭക്ഷണത്തിൽ അമിതമായി ഉപ്പ് ചേർക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഒരാൾ പ്രതിദിനം 5 ഗ്രാമിൽ താഴെ മാത്രമേ ഉപ്പ് കഴിക്കാൻ പാടുള്ളു
Explore