വൈറ്റമിൻ ഡി സപ്ലിമെന്‍റ് കഴിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വൈറ്റമിൻ ഡി വെറുമൊരു വൈറ്റമിൻ മാത്രമല്ല. ഹോർമണിന്‍റെ രൂപത്തിലും ഇത് പ്രവർത്തിക്കുന്നു. 200ലധികം ജീനുകളെ നിയന്ത്രിക്കാൻ കഴിവുണ്ട് വൈറ്റമിൻ ഡിക്ക്.
വൈറ്റമിൻ ഡിയുടെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാതെ വർഷങ്ങളോളം വിറ്റാമിൻ ഡി കുറവ് അനുഭവപ്പെടാം. ഇത് ക്ഷീണം, മോശം മാനസികാവസ്ഥ, മുടി കൊഴിച്ചില്‍ അല്ലെങ്കിൽ പതിവ് അണുബാധകൾ എന്നിവയായാണ് പ്രത്യക്ഷപ്പെടാറുള്ളത്.
സൂര്യപ്രകാശം ഏൽക്കുന്നതാണ് വൈറ്റമിൻ ഡി ലഭിക്കുവാനുള്ള ഏറ്റവും സുഗമമായ മാർഗം. ആഴ്ചയിൽ ഏതാനും തവണയെങ്കിലും 10–30 മിനിറ്റ് ഉച്ചക്ക് സൂര്യപ്രകാശം ഏൽക്കുക.
ചാള, അയില, ചൂര പോലുള്ള മത്സ്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, കോഴിയിറച്ചി, കാടയിറച്ചി, മുട്ട മഞ്ഞ, മഷ്‌റൂം അഥവാ കൂണ്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി നല്‍കും. കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നത് നല്ലതാണ്.
സ്വയം സപ്ലിമെന്‍റ് കഴിക്കുന്നത് ഒഴിവാക്കുക. ഗുളികകളോ കുത്തിവെപ്പുകളോ ആരംഭിക്കുന്നതിന് മുമ്പ് പരിശോധന നടത്തുക.
Explore