കുഞ്ഞിന്റെ ആദ്യകാല വളർച്ച മാതാപിതാക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. കുഞ്ഞിന്റെ ആരോഗ്യം, സുരക്ഷ, വളർച്ച എല്ലാം മാതാപിതാക്കളുടെ കരുതലിനെ ആശ്രയിച്ചിരിക്കും.
മൂക്ക് അമർത്തി തിരുമ്മുക
കുഞ്ഞിന്റെ മൂക്കിന് കൃത്യമായ ആകൃതി കിട്ടാൻ തിരുമ്മാൻ പാടില്ല. മുഖത്തിന്റെ ആകൃതി മാംസപേശികളും അസ്ഥികളും വളരുന്നതിന് അനുസരിച്ച് സ്വാഭാവികമായി മാറും
ചെവിയിലും മൂക്കിലും എണ്ണ ഒഴിക്കരുത്
നിരവധി വീട്ടുകളിൽ പതിവായി ചെയ്യുന്ന രീതിയാണിത്. ചെവിയും മൂക്കും സ്വയം ശുദ്ധീകരിക്കുന്ന അവയവങ്ങളാണ്
കൺമഷി പുരട്ടരുത്
കുഞ്ഞിന് കൺമഷി ഇടുന്നത് അപകടകരമാണ്. കൺമഷിയിൽ ലെഡും കാർബൺ കണങ്ങളും അടങ്ങിയിരിക്കും. ഇത് കണ്ണിൽ അണുബാധക്ക് കാരണമാകും
ആറു മാസം കഴിയുന്നതിന് മുൻപ് വെള്ളം കൊടുക്കരുത്
ആറു മാസത്തിന് താഴെയുള്ള കുഞ്ഞിന് വെള്ളം കൊടുക്കാൻ പാടില്ല. മുലപ്പാൽ അവരുടെ ദാഹം ശമിപ്പിക്കും
ടാൽക്കം പൗഡർ ഉപയോഗിക്കരുത്
ടാൽക്കം പൗഡർ കുഞ്ഞുങ്ങളിൽ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്
തേൻ കൊടുക്കരുത്
ഒരു വയസിന് താഴെയുള്ള കുഞ്ഞിന് തേൻ കൊടുക്കുന്നത് അപകടകരമാണ്. ബോട്ടുലിസം എന്ന ഗുരുതര രോഗം പിടിപെടാൻ സാധ്യത
ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കൊടുക്കരുത്
സ്വയം മരുന്ന് കൊടുക്കുന്നത് കുഞ്ഞിന്റെ ജീവന് അപകടകരമായേക്കാം
മുലയൂട്ടലിന് ശേഷം കുഞ്ഞിന്‍റെ ചുണ്ടുകൾ തുടക്കരുത്
മുലയൂട്ടലിന് ശേഷം കുഞ്ഞിന്‍റെ ചുണ്ടുകൾ തുടക്കേണ്ടതില്ല. മുലപ്പാൽ ചുണ്ട് കറുപ്പിക്കില്ല