വൃക്ക രോഗം ആരംഭത്തിൽ തന്നെ തിരിച്ചറിയാം, ഈ 7 ലക്ഷണങ്ങളിലൂടെ

അകാരണമായ നീര്
ശരീര ഭാഗങ്ങളിൽ പ്രത്യേകിച്ച് കാൽപ്പാദം, കണങ്കാൽ, മുഖം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന നീര് നെഫ്രോസിസിന്‍റെ പ്രാരംഭ ലക്ഷണമാണ്
നുരയും കുമിളയും നിറഞ്ഞ മൂത്രം
നിർജലീകരണം മാത്രമല്ല നെഫ്രോസിസ് ബാധിക്കുന്നവരിലും മൂത്രത്തിൽ നുരയും പതയും പ്രത്യക്ഷപ്പെടും. ശരീരത്തിൽ അധികം വരുന്ന പ്രോട്ടീൻ പുറത്തേക്ക് പോകുന്നതാണ് ഇതിന് കാരണം.
പെട്ടെന്ന് വണ്ണം വെക്കുന്നത്
എപ്പോ‍ഴും ശരീരം വണ്ണം വെക്കുന്നത് ഭക്ഷണം കഴിക്കുന്നത് കൊണ്ടോ ജീവിത ശൈലി കൊണ്ടോ ആവണമെന്നില്ല. വൃക്കകൾ തകരാറിലാകുമ്പോൾ ശരീരത്തിൽ ഫ്ലൂയിഡുകൾ കെട്ടിക്കിടക്കുകയും ശരീരഭാരം വർധിക്കുകയും ചെയ്യും
നിരന്തരമായ ക്ഷീണം
വൃക്കകൾ തകരാറിലാകുമ്പോൾ അമിത അളവിൽ പ്രോട്ടീൻ നഷ്ടപ്പെടുന്നത് നിരന്തരമായ ക്ഷീണത്തിന് കാരണമാകും
വിശപ്പില്ലായ്മ, ഓക്കാനം
വൃക്കകൾക്ക് ഫിൽട്ടർ ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുമ്പോൾ രക്തത്തിൽ ടോക്സിനുകൾ അടിയാൻ തുടങ്ങും. ഇത് ഓക്കാനം, ശർദ്ദി തുടങ്ങിയ ലക്ഷണങ്ങളായി പ്രാരംഭഘട്ടത്തിൽ അനുഭവപ്പെടും.
അമിത മൂത്രശങ്ക
വൃക്കകൾ തകരാറിലാകാൻ തുടങ്ങുമ്പോൾ രാത്രി കാലങ്ങളിൽ അമിത മൂത്ര ശങ്ക ഉണ്ടാകും
അണുബാധ
നെഫ്രോസിസ് ഉള്ളവരിൽ പ്രോട്ടീനുകൾ നഷ്ടപ്പെടുന്നത് പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും. ഇത് ശരീരത്തിൽ വേഗം അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.
Explore