ഈ ഏഴ് ഡ്രൈ ഫ്രൂട്സുകൾ നിങ്ങളുടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കും

നിങ്ങളുടെ കുടലിന്റെ സംരക്ഷണം നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഈ 7 ഡ്രൈ ഫ്രൂട്സ് നിങ്ങളുടെ കുടൽ സംരക്ഷണത്തിന് വേണ്ട ഫൈബർ, പ്രീബയോട്ടിക്‌സ്, ആന്റിഓക്സിഡന്റ് എന്നിവ നൽകും
ബദാം
ധാരാളം ഫൈബറും പ്രീബയോട്ടിക്‌സും ഉൾപ്പെടുന്ന നട്സാണ് ബദാം. ഇത് കുടലിലെ നല്ല ബാക്ടിരിയകൾക്ക് ഭക്ഷണമാകും
വാൽനട്ട്
വാൽനട്ടിൽ ഒമേഗ 3, ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും കുടലിലെ നല്ല ബാക്ടിരിയകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും
പിസ്ത
ആരോഗ്യപരമായി പിസ്ത നാരുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ഇത് കുടലിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറക്കും
ഈന്തപ്പഴം
പച്ചക്കും ഉണക്കിയുമെല്ലാം ഈന്തപ്പഴം ഉപയോഗിക്കുന്നവരുണ്ട്. ഈന്തപ്പഴ ഉപയോഗം കുടൽ വീക്ക സാധ്യത കുറക്കുകയും മലവിസർജ്ജനം പ്രക്രിയ എളുപ്പമാക്കുകയും ചെയ്യും
കശുവണ്ടി
മറ്റ് നട്സുകളെ അപേക്ഷിച്ച് കശുവണ്ടിയിൽ ആരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. ഇത് കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രവർത്തനവും എളുപ്പമാക്കും
അത്തിപ്പഴം
ഉണക്കിയ അത്തിപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കൂടുതൽ ഫൈബറും പ്രീബയോട്ടിക്‌സും കുടലിന് നൽകും
ഉണക്കമുന്തിരി
നട്സുകളിൽ ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. ഇവ ഡയബറ്റിക് രോഗികൾ ഉൾപ്പെടെ എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കും. പ്രീബയോട്ടിക്കായ 'ഇനുലിൻ' ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രിയ എളുപ്പമാക്കുന്നു
Explore