നിർജലീകരണമെന്ന് തെറ്റിദ്ധരിക്കുന്ന വൃക്ക രോഗത്തിന്‍റെ 6 ലക്ഷണങ്ങൾ

വരൾച്ചയും അമോണിയ രുചിയും
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും വായ വരണ്ട് തന്നെ ആണെങ്കിൽ അത് വൃക്ക തകരാറിലാകുന്നതിന്‍റെ ലക്ഷണമാകാം
സ്ഥിരമായ ക്ഷീണം
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും കടുത്ത ക്ഷീണം അനുഭവപ്പെടുന്നത് വൃക്ക രോഗത്തിന്‍റെ ലക്ഷണമാകാം
മൂത്രത്തിലെ നിറ വ്യത്യാസം
നിർജലീകരണം ഉണ്ടാകുമ്പോൾ കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം ഉണ്ടാകുന്നു. എന്നാൽ പതയോടു കൂടി കട്ടിയുള്ള മൂത്രം വൃക്ക രോഗത്തിന്‍റെ ലക്ഷണമാണ്
വീക്കം
ശരീരത്തിലധികമാകുന്ന സോഡിയം, പഫിൻസ്, എന്നിവ ഫിൽറ്റർ ചെയ്യാൻ കഴിയാതെ വരുമ്പോൾ കണ്ണുകൾക്കു ചുറ്റും കൈകളിലും പാദത്തിലും വീക്കം അനുഭവപ്പെടും
ഓക്കാനം
ശരീരത്തിൽ നിന്ന് ടോക്സിനുകൾ ശരിയായ രീതിയിൽ ഫിൽറ്റർ ചെയ്യാതെ വരുമ്പോഴാണ് ഓക്കാനം ഉണ്ടാകുന്നത്
നടുവ് വേദന
വശങ്ങളിലും നടുവിലും ഉണ്ടാകുന്ന വേദന നിർജലീകരണത്തിന്‍റേതാകുമെന്ന് തെറ്റിദ്ധരിക്കാറുണ്ട്.എന്നാൽ വൃക്ക രോഗത്തിന്‍റെ ആകാനും സാധ്യതയുണ്ട്.
Explore