31/05/2025

ഈ ആറു പഴങ്ങൾ കഴിച്ചാൽ കരളിനെയും വൃക്കയെയും വിഷമുക്തമാക്കാം

നമ്മുടെ ശരീരത്തിന് സ്വയം വൃത്തിയാക്കാനും സുഖപ്പെടുത്താനും സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള കഴിവുണ്ട്. ചില ബാഹ്യ ഘടകങ്ങൾ കാരണം അവ തടസ്സപ്പെടാം. ഈ പഴങ്ങൾ കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തെ മെച്ചപെടുത്തുന്നു
ഞാവൽ
ഞാവൽ പഴത്തിന്റെ ആന്റിഓക്‌സിഡന്റിനാൽ സമ്പുഷ്ടമായ പൾപ്പും വിത്തുകളും വൃക്കകളിലെ ഓക്‌സിഡേറ്റിവ് സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു.
മാതളനാരങ്ങ
ഇതിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് പ്യൂണിക്കലാജിൻ വീക്കം കുറക്കാനും വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു
പപ്പായ
എൻസൈമായ പപ്പെയ്ൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി എന്നിവ ധാരാളമുണ്ട്. കരളിന്റെ ഉപാപചയ ഭാരം ലഘൂകരിക്കുന്നു. ഫാറ്റി ലിവർ സാധ്യത കുറക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു
ക്രാൻബെറി
ഇത് കഴിക്കുന്നത് വൃക്കരോഗ സാധ്യത കുറക്കും. മധുരം ചേർക്കാത്ത ക്രാൻബെറി ജ്യൂസ് ചെറിയ അളവിൽ കുടിക്കുകയോ പ്രഭാതഭക്ഷണത്തിൽ ഉണക്കിയ ക്രാൻബെറി ഉൾപ്പെടുത്തുകയോ ചെയ്യുന്നത് നല്ലതാണ്
മുസംബി
വിഷവസ്തുക്കളെ നീക്കം ചെയ്യാൻ കരൾ എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങളായ ലിമണോയിഡുകൾ അടങ്ങിയിരിക്കുന്നു
തണ്ണിമത്തൻ
വേനൽക്കാല ലഘുഭക്ഷണം എന്നതിലുപരി ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നതിലൂടെ വൃക്കകൾക്ക് സമ്മർദ്ദം ചെലുത്താതെ മൂത്രത്തിന്റെ ഒഴുക്ക് വർധിപ്പിക്കുന്നു
Explore