ആരോഗ്യ കാര്യങ്ങളിൽ നിങ്ങൾക്കുള്ള 10 തെറ്റിദ്ധാരണകൾ

ഇന്നത്തെ കാലത്ത് ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാണ്. എന്നാൽ ഈ വിവരങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല.
ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം
ജലത്തിന്‍റെ ആവശ്യകത ശരീരഭാരം, കാലാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു
തണുത്ത കാലാവസ്ഥ ജലദോഷത്തിന് കാരണമാകും
തണുത്ത കാലാവസ്ഥ രോഗത്തിന് കാരണമാകില്ല. റൈനോവൈറസുകൾ പോലുള്ള വൈറസുകളാണ് ജലദോഷത്തിന് കാരണമാകുന്നത്
മെലിഞ്ഞവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാവില്ല
മെലിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന്‍റെ ലക്ഷണമാകണമെന്നില്ല. അമിതഭാരം പല രോഗങ്ങൾക്കും കാരണമാകുമെങ്കിലും, ഭാരം കുറഞ്ഞവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാം
കൊഴുപ്പുകൾ പൂർണ്ണമായി ഒഴിവാക്കണം
നല്ല കൊഴുപ്പുകൾ മിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറക്കാൻ സഹായിക്കും
ഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസം കുറക്കും. ഇത് വഴി മറ്റ് പല രോഗങ്ങൾ വരുമെന്നല്ലാതെ ശരീരഭാരം കുറക്കാൻ സാധിക്കില്ല
പ്രകൃതിദത്ത പഞ്ചസാര സുരക്ഷിതമാണ്
ഒരു പരിധി കഴിഞ്ഞാൽ ഏത് മധുരവും ശരീരത്തിന് ദോഷമാണ്
മൈക്രോവേവ് ഭക്ഷണത്തിലെ പോഷകങ്ങൾ നശിപ്പിക്കും
ഭക്ഷണത്തിലെ പോഷകങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് മൈക്രോവേവ്
മുട്ട കൊളസ്‌ട്രോൾ കൂട്ടും
മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുകയില്ല, മറിച്ച് ആരോഗ്യത്തിന് നല്ലതാണ്
ആൻറിബയോട്ടിക്കുകൾ എല്ലാ അണുബാധകളെയും സുഖപ്പെടുത്തും
ബാക്ടീരിയ അണുബാധകൾക്കെതിരെ മാത്രമേ ആൻറിബയോട്ടിക്കുകൾ ഫലപ്രദമാകൂ, വൈറൽ അണുബാധകൾക്കെതിരെ പ്രവർത്തിക്കില്ല
പ്രകൃതിദത്ത പരിഹാരങ്ങൾ എപ്പോഴും സുരക്ഷിതമാണ്
പ്രകൃതിദത്ത പരിഹാരങ്ങൾ സുരക്ഷിതവും ഫലപ്രദമാണെങ്കിലും, ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാകാം
Explore