17/7/2025

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? കരൾ പണി മുടക്കുന്നതിന്‍റെ സൂചനയാവാം

കടുത്ത ക്ഷീണം
ശരീരത്തിലെത്തുന്ന ടോക്സിനുകൾ കരൾ ഫിൽറ്റർ ചെയ്യാതെ വരുമ്പോൾ കടുത്ത ക്ഷീണം അനുഭവപ്പെടും. ദീർഘനാൾ ക്ഷീണം അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കുക
ദഹന പ്രശ്നങ്ങൾ
പിത്ത രസോൽപ്പാദനത്തിലെ തകരാർ ദഹനം, ഗ്യാസ് പ്രശ്നങ്ങൾക്ക് കാരണമാകും. ഇവ സ്ഥിരമായി അനുഭവപ്പെടുന്നുവെങ്കിൽ കരൾ പരിശോധന അനിവാര്യം
ജോണ്ടിസ്
കരളിന്‍റെ പ്രവർത്തനം തകരാറിലാകുമ്പോൾ രക്തത്തിൽ ബിലിറുബിൻ അമിതമാകുകയും കണ്ണുകളിൽ മഞ്ഞ നിറം ഉണ്ടാവുകയും ചെയ്യും
മൂത്രത്തിലെ കടുത്ത നിറം
മൂത്രത്തിലെ കടുത്ത നിറം പിത്ത രസോൽപ്പാദനത്തിലെ തകരാറിനെ സൂചിപ്പിക്കുന്നു
അമിത ശരീര ഭാരം
പ്രവർത്തനം തകരാറിലായ കരൾ കൊഴുപ്പും ടോക്സിനും ശരിയായി സംസ്കരിക്കില്ല. ഇത് അമിത ശരീരഭാരത്തിലേക്ക് നയിക്കും
ത്വക്ക് രോഗങ്ങൾ
ടോക്സിനുകളെ കരൾ കൃത്യമായി പുറന്തള്ളുന്നില്ലെങ്കിൽ ത്വക്കിൽ ചൊറിച്ചിലും അടയാളങ്ങളും ഉണ്ടാകും
ശ്രദ്ധ നഷ്ടപ്പെടൽ
കരൾ ശരിയായി ടോക്സിനുകൾ പുറന്തള്ളുന്നില്ലെങ്കിൽ അത് തലച്ചോറിനെ ബാധിക്കുകയും ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യും
വിഷാദം
കരൾ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥയെ ബാധിക്കും. ഇത് വിഷാദം പോലുള്ള മാനസികാവസ്ഥയിലേക്ക് നയിക്കും
തുടർച്ചയായ തലവേദന
ശരീരത്തിൽ ടോക്സിനുകൾ അടിഞ്ഞു കൂടുന്നതും രക്തശുദ്ധീകരണം തടസ്സപ്പെടുന്നതും ഇൻഫ്ലമേഷനും ക കടുത്ത തലവേദനക്കും കാരണമാകും. തുടർച്ചയായ തലവേദനയുള്ളവർ ശ്രദ്ധിക്കുക.
ശരീര ദുർഗന്ധവും വായ്നാറ്റവും
വൃത്തിയായി സൂക്ഷിച്ചിട്ടും ശരീരത്തിൽ ദുർഗന്ധവും വായ് നാറ്റവും അനുഭവപ്പെടുന്നുണ്ടെങ്കിൽ കരൾ ടോക്സിനുകൾ കൃത്യമായി പുറന്തള്ളുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്