വയറിലെ കൊഴുപ്പും ശരീരഭാരവും കുറക്കാൻ സഹായിക്കുന്ന 10 പഴങ്ങൾ
google
13/06/2025
പഴങ്ങളിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നു.വയറിലെ കൊഴുപ്പും ശരീരഭാരവും കുറക്കാൻ സഹായിക്കുന്ന 10 പഴങ്ങളെക്കുറിച്ചറിയാം.
google
ബെറീസ്
വിദഗ്ധരുടെ അഭിപ്രായത്തിൽ, ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ഫലങ്ങളിൽ കലോറി കുറവും ആന്റിഓക്‌സിഡന്റുകൾ കൂടുതലുമാണ്, ഇത് മെറ്റബോളിസത്തെ സഹായിക്കുകയും വയറിലെ കൊഴുപ്പ് വർധിപ്പിക്കുകയും ചെയ്യും.
മുന്തിരി
പരീക്ഷണങ്ങൾ പ്രകാരം, മുന്തിരി ഇൻസുലിൻ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഈ പഴത്തിൽ ഭക്ഷണ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കലോറി കുറവാണ്, അതിനാൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പൈനാപ്പിൾ
പൈനാപ്പിളിൽ ദഹനത്തെ സഹായിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്ന എൻസൈമായ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ നാരുകളും ജലവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
തണ്ണിമത്തൻ
തണ്ണിമത്തനിൽ കലോറി കുറവും ജലാംശം കൂടുതലുമാണ്. ഇത് നിങ്ങളെ ജലാംശം പൂർണ്ണമായി നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
അവോക്കാഡോ
അവോക്കാഡോകളിൽ കലോറി കൂടുതലാണെങ്കിലും അവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
കിവി
കിവിയിൽ വിറ്റാമിൻ സി, നാരുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
പപ്പായ
ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഓറഞ്ച്
വിറ്റാമിൻ സി, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഓറഞ്ച്. ഇത് ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ആപ്പിൾ
ആപ്പിളിൽ നാരുകളും വെള്ളവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറു നിറയുന്നത് അനുഭവപ്പെടാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ചെറി
പഠനങ്ങൾ അനുസരിച്ച് ചെറി ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. കൂടാതെ പതിവായി കഴിക്കുമ്പോൾ വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.