ശൈത്യകാലത്ത് ഹൃദയാഘാതം വർധിക്കുമോ?

ആഘോഷങ്ങൾക്ക് പുറമെ ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം.
ശൈത്യകാലത്ത് സ്ട്രോക്ക്, ഹൃദയസ്‌തംഭനം, ക്രമരഹിതമായ ഹൃദയമിടിപ്പ്, എന്നിവക്കുള്ള സാധ്യത കൂടുതലെന്ന് പഠനം
അവധിക്കാല സമ്മർദ്ദം, മാറുന്ന ദിനചര്യകൾ, ഉറക്ക കുറവ്, അമിത മദ്യപാനം എന്നിവ ഹൃദയ പ്രവർത്തനം തടസ്സപ്പെടുത്തും.
തണുത്ത താപനില രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കുന്നു.
മദ്യപാനം,പുകവലി രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയർത്തും
അനാരോഗ്യകരമായ ഭക്ഷണരീതിയും രോഗങ്ങൾ വരുത്താം.
നെഞ്ചിലെ അസ്വസ്ഥത, ശ്വാസംമുട്ടല്‍, തലകറക്കം, ക്ഷീണം, വിറയല്‍, ഉത്കണ്ഠ, കാഴ്ച്ച മങ്ങല്‍ എന്നിവ അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആഘോഷ തിമിർപ്പിലും വ്യായാമം മുടക്കരുത്.
വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.