അഴകേകാൻ ജനലുകൾ: അറിയേണ്ടതെല്ലാം

വീടുകൾക്ക് ഭംഗിയും വായുസഞ്ചാരവുമാണ് ജനലുകൾ നൽകുന്നത്. വിവിധതരം ജനലുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്
കെയ്‌സ്‌മെന്റ് ജനലുകൾ
പരമ്പരാഗത ശൈലിയിലുള്ള വീടുകൾക്ക് ഏറ്റവും ഇണങ്ങുന്നതാണ് കെയ്‌സ്‌മെന്റ് ജനലുകൾ. വാതിലുകൾ പോലെ ഹിഞ്ചുകളുടെ (Hinges) സഹായത്തോടെ പുറത്തേക്കോ അകത്തേക്കോ തുറക്കുന്ന രീതിയിലാണിത്.
അവനിങ് ജനലുകൾ
മുകളിൽ ഹിഞ്ചുകൾ ഘടിപ്പിച്ച് പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ തുറക്കുന്ന ജനലുകളാണിത്. മഴയുള്ള സമയങ്ങളിൽ പോലും ജനലുകൾ അടയ്ക്കാതെ മുറിയിലേക്ക് വായുസഞ്ചാരം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
ലൂവേർഡ് അല്ലെങ്കിൽ ഷട്ടർ ജനലുകൾ
നിരനിരയായി ഘടിപ്പിച്ചിരിക്കുന്ന ഗ്ലാസ് അഥവാ മരത്തിന്റെ സ്ലാറ്റുകൾ (Slats) ഒരു ലിവർ ഉപയോഗിച്ച് ഒരേപോലെ തുറക്കാനും അടയ്ക്കാനും സാധിക്കുന്ന രീതിയാണ് ലൂവേർഡ് ജനലുകൾ.
ബേ ജനലുകൾ
ഭിത്തിയിൽ നിന്നും അൽപം പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ നിർമിക്കുന്ന വലിയ ജനലുകളാണ് ബേ ജനലുകൾ. വീടിന് ആധുനിക സൗന്ദര്യം നൽകാൻ ഇവ സഹായിക്കുന്നു. ജനലുകൾക്ക് താഴെയായി ഇരിപ്പിടങ്ങൾ ഒരുക്കുന്നത് വീടിന്റെ അകത്തളത്തിന് ഭംഗി നൽകുന്നു.
ഫിക്സഡ് ജനലുകൾ
തുറക്കാനോ അടയ്ക്കാനോ സാധിക്കാത്ത വിധം ഭിത്തിയോട് ചേർത്ത് ഉറപ്പിച്ചിരിക്കുന്ന ജനലുകളാണ് ഫിക്സഡ് ജനലുകൾ. കാഴ്ചകൾ ആസ്വദിക്കുന്നതിനും മുറിക്കുള്ളിലേക്ക് പരമാവധി പ്രകാശം എത്തിക്കുന്നതിനും വേണ്ടിയാണ് നിർമിക്കുന്നത്.
മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പ്
ജനലുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും പ്രധാനമാണ്. തടി കൊണ്ടുള്ള ജനലുകൾ വീടിന് ക്ലാസിക് ലുക്ക് നൽകുമെങ്കിലും കൃത്യമായ പരിപാലനം ആവശ്യമാണ്. ഈർപ്പത്തെ പ്രതിരോധിക്കുന്ന അലുമിനിയം, യു.പി.വി.സി എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മെറ്റീരിയലുകൾ. ഓരോ മുറിയുടെ ആവശ്യകത മനസിലാക്കി വേണം ജനലുകൾ തിരഞ്ഞെടുക്കാൻ.
Explore