വീട് നിർമാണ ചട്ടങ്ങൾ: അറിയേണ്ടതെല്ലാം...

നിയമങ്ങൾ ലംഘിച്ചുള്ള നിർമാണങ്ങൾ നിയമനടപടികൾക്ക് കാരണമായേക്കാം. അതിനാൽ ഒരു എൻജിനീയറുടെ സഹായത്തോടെ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
വീട് നിർമാണം
വീട് നിർമിക്കുന്നതിന് മുമ്പ് നിയമപരമായ വശങ്ങളെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് അറിഞ്ഞിരിക്കണം.
നിയമങ്ങൾ
അതിർത്തികളിൽ നിന്നുള്ള അകലം- മുൻവശത്ത് 3 മീറ്ററും പിൻവശത്ത് 2 മീറ്ററും വശങ്ങളിൽ 1.2 മീറ്ററും അകലം പാലിക്കണം.
തണ്ണീർത്തട-വയൽ നിയമങ്ങൾ
നിങ്ങൾ വീട് വെക്കാൻ ഉദ്ദേശിക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട വയലോ തണ്ണീർത്തടമോ ആകാൻ പാടില്ല. നിലം നികത്തിയ ഭൂമിയാണെങ്കിൽ ആർ.ഡി.ഒ വഴി തരംമാറ്റൽ പ്രക്രിയ പൂർത്തിയാക്കിയിരിക്കണം.
സെപ്റ്റിക് ടാങ്കും കിണറും തമ്മിലുള്ള അകലം
കിണറ്റിൽ നിന്നോ അയൽവാസിയുടെ കിണറ്റിൽ നിന്നോ സെപ്റ്റിക് ടാങ്കിലേക്ക് കുറഞ്ഞത് 7.5 മീറ്റർ അകലം ഉണ്ടായിരിക്കണം.
നമ്പർ ലഭിക്കൽ
തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച് ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം വീടിന് നമ്പർ നൽകുകയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
Explore