സാങ്കേതികവിദ്യയുടെ വളർച്ച വീടിന്റെ സുരക്ഷ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. സ്മാർട്ട് സാങ്കേതികവിദ്യകളും മുൻകരുതലുകളും സമന്വയിപ്പിച്ചുള്ള ഒരു സുരക്ഷ വലയമാണ് ഓരോ വീടിനും ആവശ്യം.
സ്മാർട്ട് സുരക്ഷ സംവിധാനങ്ങൾ
സി.സി.ടി.വി ക്യാമറകൾ, സ്മാർട്ട് ഡോർ ലോക്കുകൾ, മോഷൻ സെൻസർ ലൈറ്റുകൾ തുടങ്ങിയ സ്മാർട്ട് സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കും.
ഡിജിറ്റൽ സുരക്ഷ (സൈബർ സുരക്ഷ)
വൈഫൈ സുരക്ഷ, സ്മാർട്ട് ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യുക എന്നിങ്ങനെയുള്ള സുരക്ഷ വീഴ്ചകൾ പരിഹരിക്കാൻ സഹായിക്കും.
അഗ്നി സുരക്ഷ
സ്മോക്ക് ഡിറ്റക്ടറുകൾ, ഫയർ എക്സ്റ്റിംഗുയിഷർ, ഗ്യാസ് കണക്ഷൻ എന്നിവ സ്ഥാപിക്കുകയും പരിശോധിക്കുകയും വേണം.
അയൽക്കാരുമായുള്ള ബന്ധം
അയൽക്കാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുക. വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ ശ്രദ്ധിക്കാൻ പരസ്പരം സഹായിക്കുന്നത് വലിയ സുരക്ഷയാണ്.
യാത്രകളിൽ ശ്രദ്ധിക്കാൻ
ദീർഘദൂര യാത്രകൾക്ക് പോകുമ്പോൾ സമൂഹ മാധ്യമത്തിൽ വീടിന്റെ വിവരങ്ങൾ പങ്കുവെക്കാതിരിക്കുക.
അടിയന്തര സാഹചര്യങ്ങൾ
എമർജൻസി നമ്പറുകളായ പൊലീസ്, അഗ്നിരക്ഷ സേന, ആശുപത്രി, സമീപത്തെ ബന്ധുക്കൾ എന്നിവരുടെ ഫോൺ നമ്പറുകൾ എളുപ്പത്തിൽ കാണുന്നിടത്ത് എഴുതി സൂക്ഷിക്കുക.
ഫസ്റ്റ് എയ്ഡ് കിറ്റ്
വീട്ടിൽ അത്യാവശ്യ മരുന്നുകളും മുറിവുണക്കാനുള്ള സാധനങ്ങളും അടങ്ങിയ ഫസ്റ്റ് എയ്ഡ് കിറ്റ് സജ്ജമാക്കി വെക്കുക.
Explore