വീടുകളുടെ സുസ്ഥിര വാസ്തുവിദ്യ

ആധുനിക വാസ്തുവിദ്യ ആഡംബരങ്ങളിലോ ഒതുങ്ങിനിൽക്കുന്നതല്ല. വീടുകൾക്ക് ചൂട് കുറയ്ക്കാനും ഊർജ്ജ ഉപഭോഗം പരിമിതപ്പെടുത്താനും പ്രകൃതിദത്ത സ്രോതസ്സുകൾ പരമാവധി പ്രയോജനപ്പെടുത്താനും ആധുനിക ക്ലൈമറ്റ്-റെസ്‌പോൺസീവ് (Climate-responsive) ഡിസൈനുകൾ സഹായിക്കുന്നു.
വെളിച്ചവും സൂര്യന്റെ സഞ്ചാരപഥവും
നേരിട്ട് വെയിൽ വീടിനുള്ളിലേക്ക് കടക്കുന്ന രീതിയിലാണ് ആധുനിക ഡിസൈനുകൾ തയാറാക്കുന്നത്. വലിയ ജനലുകളും സൺഷെയ്ഡുകളും ലൂവറുകളും ക്രമീകരിച്ച്, പ്രകൃതിദത്തമായ വെളിച്ചം വീട്ടിനുള്ളിലെത്തിക്കും.
വായുസഞ്ചാരവും പാസീവ് കൂളിങും
വീടിന്റെ ഇരുവശങ്ങളിലൂടെയും കാറ്റ് സുഗമമായി ഒഴുകാൻ സഹായിക്കുന്ന ക്രോസ്സ് വെന്റിലേഷൻ രീതികൾ ഇന്ന് വ്യാപകമാണ്. ഡബിൾ ഹൈറ്റ് ഏരിയകൾ, തുറസ്സായ ലിവിങ് സ്പേസുകൾ, പരമ്പരാഗത നടുമുറ്റങ്ങളുടെ ആധുനിക പുനരാവിഷ്കാരം എന്നിവ വീടിനുള്ളിലെ ചൂടുവായു ഉയർന്നുപോയി പുറന്തള്ളപ്പെടാൻ സഹായിക്കുന്നു.
മഴവെള്ള നിയന്ത്രണവും
ചരിഞ്ഞ മേൽക്കൂരകളും വാട്ടർപ്രൂഫിങ് സംവിധാനങ്ങളുമാണ് അനുയോജ്യം. ഫ്ലാറ്റ് റൂഫുകളിൽ 'ഗ്രീൻ റൂഫുകൾ' അഥവാ ചെടികൾ വളർത്തുന്ന രീതി ഉപയോഗിക്കുന്നത് വീടിന്റെ താപനില ഗണ്യമായി കുറയ്ക്കുന്നു.
കാലാവസ്ഥാനുകൂല ആധുനിക വീടുകൾ
ഫാനുകൾ, എയർ കണ്ടീഷണറുകൾ, കൃത്രിമ വെളിച്ചം എന്നിവയുടെ ഉപയോഗം കുറയുന്നതിലൂടെ വൈദ്യുതി ബില്ലിൽ വലിയ ലാഭം ലഭിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് കാലാവസ്ഥയ്ക്ക് അനുയോജ്യമായി വീടുകൾ നിർമിക്കുന്നത് വരുംതലമുറയ്ക്കായുള്ള സുസ്ഥിരമായ കരുതലാണ്.
Explore