സ്മാർട്ട് ഹോം സങ്കൽപം

ശബ്ദം കൊണ്ടും മൊബൈൽ ഫോൺ കൊണ്ടും വിളക്ക് കെടുത്താനും വാതിൽ തുറക്കാനും ഫാൻ നിയന്ത്രിക്കാനും കഴിയുന്ന വീടുകൾ ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
സുരക്ഷിതത്വം ഉറപ്പാക്കുന്നു
സി.സി.ടി.വി ക്യാമറകളും ഡിജിറ്റൽ ലോക്കുകളും ഡോർബെല്ലുകളും വഴി വീടിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ന് എളുപ്പമാണ്. ലോകത്തിന്റെ ഏതു കോണിലിരുന്നും വീടിനെ നിരീക്ഷിക്കാം.
ഊർജ ലാഭം
സോളാർ പാനലുകളും ഓട്ടോമാറ്റിക് ഊർജ നിയന്ത്രണ സംവിധാനങ്ങളും വഴി വൈദ്യുതി ചെലവ് ഗണ്യമായി കുറക്കാൻ ആധുനിക വീടുകൾക്ക് കഴിയുന്നു.
വീടും ഓഫീസും ഒന്നാകുന്നു
കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം സംസ്കാരം വ്യാപകമായി. വേഗമേറിയ ഇന്റർനെറ്റും വിഡിയോ കോൺഫറൻസ് സൗകര്യങ്ങളും വഴി വീടിനകത്തിരുന്നുതന്നെ ലോകവുമായി ബന്ധപ്പെടാൻ കഴിയുന്നു.
അപകടം
സാങ്കേതിക വിദ്യ ജീവിതം സുഖകരമാക്കുമ്പോഴും മനുഷ്യബന്ധങ്ങൾ ദുർബലപ്പെടുന്നു എന്നത് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്.
Explore