മനുഷ്യ സാന്നിധ്യമില്ലാതെ കാര്യങ്ങൾ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്മാർട്ട് വീടുകളുടെ ലോകത്താണ് ഇന്ന് നാം.
എന്താണ് ഐ.ഒ.ടി, എ.ഐ
ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) എന്നത് ഇന്റർനെറ്റ് വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ഒരു ശൃംഖലയാണ്. ഉപകരണങ്ങൾ പരസ്പരം ആശയവിനിമയം നടത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു.
സുരക്ഷാ-പുതിയ മുഖം
സ്മാർട്ട് ഹോമുകളുടെ വലിയ ആകർഷണം സുരക്ഷയാണ്. എ.ഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട് ക്യാമറകൾക്ക് വീട്ടിലെ അംഗങ്ങളെയും അപരിചിതരെയും മൃഗങ്ങളെയും വേർതിരിച്ച് തിരിച്ചറിയാൻ കഴിയും.
ഊർജ്ജ സംരക്ഷണം-സാമ്പത്തിക ലാഭവും
സ്മാർട്ട് ഹോമുകളിൽ മോഷൻ സെൻസറുകളുടെ സഹായത്തോടെ മുറിയിൽ ആളുണ്ടോയെന്ന് തിരിച്ചറിയുകയും ആളില്ലെങ്കിൽ തനിയെ ഓഫ് ആകുകയും ചെയ്യുന്നു. സോളാർ പാനലുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട് സിസ്റ്റങ്ങൾക്ക് വീടിന്റെ ഊർജ്ജ ഉപയോഗം കാര്യക്ഷമമാക്കാൻ സാധിക്കും.
ജീവിതം
എ.ഐ വോയ്സ് അസിസ്റ്റന്റുകളായ ഗൂഗിൾ ഹോം, ആമസോൺ അലക്സ, ആപ്പിൾ ഹോംപോഡ് എന്നിവ വീടുകളിലെ പ്രധാന നിയന്ത്രണ കേന്ദ്രങ്ങൾ. ശബ്ദം ഉപയോഗിച്ച് നിർദേശങ്ങൾ നൽകുന്നതിലൂടെ വീടിനുള്ളിലെ പല ജോലികളും ലഘൂകരിക്കാം.
സ്മാർട്ട് കിച്ചൺ
സ്മാർട്ട് കിച്ചണുകൾ ഇന്നത്തെ ജീവിതത്തിൽ വലിയൊരു ആശ്വാസമാണ്. സ്മാർട്ട് ഫ്രിഡ്ജുകൾ ഉള്ളിലെ സാധനങ്ങളുടെ അളവ് പരിശോധിച്ച്, തീരാറായ പച്ചക്കറികളുടെയും മറ്റും ലിസ്റ്റ് നമ്മുടെ മൊബൈലിലേക്ക് അയകും.