പുതിയതായി നിർമിച്ച വീടുകൾക്ക് നമ്പർ ലഭിക്കുന്നതിനും കമീഷൻ പ്ലാൻ സമർപ്പിക്കുന്നതിനും നികുതി അടക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ.
വീട് നിർമിക്കുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് പ്ലാനും പെർമിറ്റും വാങ്ങിയിരിക്കണം.
വീടിന്റെ നിർമാണം പൂർത്തിയായ ശേഷം, വീട് താമസയോഗ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ്
ക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചാൽ വീടിന് നമ്പർ അനുവദിക്കുന്നതിനായി അപേക്ഷിക്കണം. ഒക്യുപ്പൻസി സർട്ടിഫിക്കറ്റിനൊപ്പമോ അതിനുശേഷമോ വീടിന് നമ്പർ അനുവദിക്കാനുള്ള അപേക്ഷ നൽകാം.
വീടിന് നമ്പർ ലഭിച്ചാൽ ആ വർഷം മുതൽ കെട്ടിട നികുതി അടച്ചു തുടങ്ങേണ്ടതാണ്. വീടിന്റെ വിസ്തീർണ്ണം, നിർമാണ രീതി, പ്രദേശം എന്നിവ അടിസ്ഥാനമാക്കിയാണ് നികുതി നിശ്ചയിക്കുക.
ലൈസൻസ്ട് എൻജിനീയർമാർ വഴി 'കെസ്മാർട്ട് ' പോർട്ടൽ മുഖേനയാണ് പ്ലാനുകളും അപേക്ഷകളും സമർപ്പിക്കേണ്ടത്.