മരക്കഷണങ്ങൾ, ചക്രങ്ങൾ, മൺപാത്രങ്ങൾ എന്നിവ മുറ്റത്ത് അലങ്കാരമായി ഉപയോഗിക്കാം. പഴയ മൺകലങ്ങൾ മരത്തിൽ തൂക്കിയിട്ട് അതിൽ ചെടികൾ വെക്കുന്നത് ആകർഷകമാണ്. തറയിൽ കോൺക്രീറ്റ് ചെയ്യുന്നതിന് പകരം നാടൻ കല്ലുകൾ പാകുന്നത് ചെലവ് കുറക്കാനും വീടിന് പ്രകൃതിദത്തമായ ലുക്ക് നൽകാനും സഹായിക്കും.