മഴക്കാലത്ത് വീടുകളെ കൂടുതൽ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. മൺസൂണിൽ വീടിന്റെ സംരക്ഷണത്തിനായി എന്തെല്ലാം മുൻകരുതലുകൾ വേണമെന്ന് നോക്കിയാലോ

സൺ ഷൈഡിലെയും, ഓപ്പൺ ടെറസ്സിലെയും ഡ്രൈനെജ് പൈപ്പുകളിൽ അടഞ്ഞു കൂടിയിട്ടുള്ള ചപ്പു ചവറുകൾ ക്ലീൻ ചെയ്യുക. വെള്ളം സുഖമമായി കടന്നു പോകുമെന്ന് ഉറപ്പ് വരുത്തുക.
ഓപ്പൺ ടെറസിൽ നിന്നും ചകിരി, തെങ്ങിന്റെ പട്ട, മറ്റു വേസ്റ്റുകൾ എന്നിവ നീക്കം ചെയ്യുക
ചുമരിൽ ക്രാക്കുകൾ ഉണ്ടോ എന്ന് നോക്കുക. ചെറിയ ക്രാക്കുകൾ സിമന്റിഷസ്/PU പോലുള്ള സീലന്റ് കൊണ്ട് സീൽ ചെയ്യാം
നേരത്തെ ലീക്ക് ഉണ്ടെങ്കിൽ റിപ്പയർ ചെയ്ത് ക്ലിയർ ചെയ്ത ശേഷം പ്രൊട്ടക്ഷനായി വാട്ടർപ്രൂഫ്/ട്രസ്സ് വർക്ക്‌ ചെയ്യുക