മഴക്കാലത്തിന് മുമ്പ് വീട്ടിൽ പരിശോധിക്കേണ്ട 10 ഇടങ്ങൾ

വിള്ളലുകൾ, വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങൾ, വാട്ടർപ്രൂഫിങ് തകരാറുകൾ എന്നിവ പരിശോധിക്കുക. മഴവെള്ള പൈപ്പുകളിൽ ഇലകളും മാലിന്യങ്ങളും അടിഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.
ഗട്ടറുകളും ഭിത്തികളും
ഗട്ടറുകളിലെ മാലിന്യങ്ങൾ നീക്കി മഴവെള്ളം തടസ്സമില്ലാതെ ഒഴുകാനുള്ള സൗകര്യം ഒരുക്കുക. വിള്ളലുകൾ, നനവ്, പെയിന്റ് ഇളകൽ എന്നിവയുണ്ടെങ്കിൽ പരിഹരിക്കുക.
വാതിലുകളും ജനലുകളും
ജനലുകളുടെയും വാതിലുകളുടെയും വിടവുകളിലൂടെ മഴവെള്ളം അകത്തേക്ക് കയറുന്നില്ലെന്ന് പരിശോധിക്കുക. സൺഷേഡുകളിലെ വിള്ളലുകളും വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളും കണ്ടെത്തി അറ്റകുറ്റപ്പണികൾ നടത്തുക.
വൈദ്യുതിയും പ്ലംബിങ്ങും
വയറിങ്, സ്വിച്ചുകൾ, ഔട്ട്ഡോർ സോക്കറ്റുകൾ എന്നിവ സുരക്ഷിതമാണെന്ന് ഇലക്ട്രീഷ്യനെക്കൊണ്ട് ഉറപ്പാക്കുക. പ്ലംബിങ് പൈപ്പുകളിലെ ചോർച്ചയും ജോയിന്റുകളിലെ തകരാറുകളും പരിശോധിക്കുക.
ഡ്രെയിനേജും വീടിന്റെ പരിസരവും
വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഓടകളും വെള്ളമൊഴുക്ക് വഴികളും വൃത്തിയാക്കുക. അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകളും അഴുകിയ കൊമ്പുകളും സുരക്ഷിതമായി നീക്കുക.
അവസാന ഓർമപ്പെടുത്തൽ
മഴ തുടങ്ങുന്നതിന് മുമ്പ് ചെറിയ തകരാറുകൾ പരിഹരിച്ചാൽ വലിയ അറ്റകുറ്റപ്പണികളുടെ ചെലവ് ഒഴിവാക്കാം. വീടിന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാം.
മഴ എത്തുംമുമ്പേ വീട് സുരക്ഷിതമാക്കൂ!
Explore