ഇസ്തിരിത്തെറ്റുകൾ തിരുത്താം; വൈദ്യുതി ലാഭിക്കാം

ദൈനംദിന ജീവിതത്തിൽ ഏറെ ഉപകാരപ്പെടുന്ന വൈദ്യുത ഉപകരണങ്ങളിൽ ഒന്നാണ് അയേൺ ബോക്സ്.
അശ്രദ്ധമായി ഇസ്തിരിപ്പെട്ടി ഉപയോ​ഗിക്കുന്നതിലൂടെ വലിയ തോതിൽ വൈദ്യുതി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് എങ്ങനെ പരിഹരിക്കാം?
ഒരാഴ്ചയിലേക്കുള്ള വസ്ത്രങ്ങൾ നേരത്തെ തീരുമാനിച്ച് അവയെ ഒരുമിച്ച് അയേൺ ചെയ്ത് സൂക്ഷിക്കാൻ ശ്രമിക്കുക.
നനഞ്ഞ വസ്ത്രങ്ങൾ ഇസ്തിരിയിടാൻ അയെൺ ബോക്സ് അധിക സമയം ചൂടാക്കേണ്ടതായി വരും. ഇത് കൂടുതൽ വൈദ്യുതി നഷ്ടത്തിനും കാരണമാകും.
തരം തിരിച്ച് വെക്കുക
കൂടുതൽ ചൂടോടെ ഇസ്തിരിയിടേണ്ട വസ്ത്രങ്ങളും കുറവ് ചൂട് വേണ്ട വസ്ത്രങ്ങളും തരം തിരിച്ച് വെക്കുക. അവയെ യഥാക്രമത്തിൽ ഇസ്തിരിയിടാൻ ശ്രമിക്കുക.
ഇസ്തിരിപ്പെട്ടിയിൽ സ്പ്രേ ചെയ്യാൻ തിളപ്പിച്ച വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കഠിന ജലം ലഭിക്കുന്ന സ്ഥലമാണെങ്കിൽ വെള്ളം തിളപ്പിച്ച് വെള്ളത്തിന്റെ കഠിനത മാറ്റിയ ശേഷം ഉപയോഗിക്കുന്നതാവും ഉചിതം.
ഉപയോ​ഗ ശേഷം അയേൺ ബോക്സ് ഓഫാക്കുക.