നിർമാണച്ചെലവ് കുറക്കാം, ബജറ്റിലൊതുങ്ങാം, സ്വപ്ന ഭവനമൊരുക്കാം

സ്വന്തമായി വീട് എന്നത് വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ, വർധിച്ച നിർമാണച്ചെലവ് ഒരു വെല്ലുവിളിയാണ്. പ്ലാനിങ്ങും തീരുമാനവും നിർമാണച്ചെലവ് ഒരു പരിധി വരെ കുറക്കാൻ സാധിക്കും.
കൃത്യമായ പ്ലാനിങ്ങ്, ലളിതമായ ഡിസൈൻ
അനാവശ്യ ഇടനാഴികളും വലിയ പൂമുഖങ്ങളും ഒഴിവാക്കി ഒതുങ്ങിയ ഡിസൈൻ തിരഞ്ഞെടുക്കുക. വീടിന്റെ വിസ്തീർണ്ണം കുറക്കുന്നതിലൂടെ മെറ്റീരിയലുകളുടെയും അധ്വാനത്തിന്റെയും അളവ് കുറക്കാൻ കഴിയും.
പ്രാദേശിക നിർമാണ സാമഗ്രികൾ
നിർമാണ സാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ വലിയ തുക ലാഭിക്കാൻ സാധിക്കും. മണലിന് പകരമായി എം-സാൻഡ് ഉപയോഗിക്കുന്നതും ചുമരുകൾക്ക് ചെങ്കല്ലിന് പകരം ഇന്റർലോക്കിങ് കട്ടകൾ അല്ലെങ്കിൽ സോളിഡ് ബ്ലോക്കുകൾ ഉപയോഗിക്കുന്നതും പണം ലാഭിക്കാൻ സഹായിക്കുന്ന മികച്ച വഴികളാണ്.
ചെലവ് കുറഞ്ഞ നിർമാണ സാങ്കേതിക വിദ്യകൾ
മേൽക്കൂര നിർമിക്കുമ്പോൾ ഫില്ലർ സ്ലാബ് രീതി ഉപയോഗിക്കുന്നത് കൺക്രീറ്റിന്റെ അളവ് കുറക്കാനും മുറിക്കുള്ളിലെ ചൂട് കുറക്കാനും സഹായിക്കും. ഇഷ്ടികകൾ ലംബമായി അടുക്കുന്ന 'റാറ്റ് ട്രാപ്പ് ബോണ്ട്' രീതിയിലൂടെ ഇഷ്ടികയുടെ ഉപയോഗം 25 ശതമാനം വരെ കുറക്കാം.
തൊഴിൽപരമായ മേൽനോട്ടവും കൂട്ടായ്മയും
പണികൾ കൃത്യസമയത്ത് തീർക്കാൻ സാധിച്ചില്ലെങ്കിൽ ചെലവ് ഉയരും. സാധനങ്ങൾ പാഴായിപ്പോകുന്നത് തടയുന്നതിൽ എൻജിനീയറുടെയോ മേൽനോട്ടം വഹിക്കുന്ന ആളുടെയോ ശ്രദ്ധയുണ്ടായിരിക്കണം. ലേബർ കോൺട്രാക്റ്റിനേക്കാൾ മികച്ച രീതിയിൽ മെറ്റീരിയൽ കോൺട്രാക്ടോ അല്ലെങ്കിൽ നേരിട്ട് മേൽനോട്ടം നൽകിയോ പണി നടത്തിയാൽ പണം ലാഭിക്കാം.
Explore