ആധാരം പരിശോധിക്കുമ്പോൾ...

വീട് നിർമിക്കുന്നവർ ശ്രദ്ധിക്കേണ്ട രേഖയാണ് ആധാരം. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയാണിത്. ഇത് പരിശോധിക്കാതെ നിർമാണം തുടങ്ങിയാൽ നിയമക്കുരുക്കുകളിലേക്ക് വഴിവെച്ചേക്കാം.
എന്താണ് ആധാരം?
ഭൂമി അല്ലെങ്കിൽ വസ്തു ഒരാളിൽ നിന്ന് മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുമ്പോൾ സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്യുന്ന നിയമരേഖയാണ് ആധാരം. ഇത് വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.
ശ്രദ്ധിക്കേണ്ടത്
നിലവിലെ ഉടമ വരെയുള്ള ഭൂമിയുടെ കൈമാറ്റ ചരിത്രം (കുറഞ്ഞത് 12-13 വർഷത്തെ) പരിശോധിക്കണം. ഇതിനായി മുൻ ആധാരങ്ങൾ പരിശോധിക്കാം.
അതിരുകളും വിസ്തീർണവും
ആധാരത്തിലെ അതിരുകൾ (കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക്) സ്ഥലത്ത് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുക. സർവേ നമ്പർ, ഉപഡിവിഷൻ എന്നിവ ശരിയാണോയെന്ന് വില്ലേജ് ഓഫിസിലെ ഭൂപടവുമായി ഒത്തുനോക്കുക.
ഭൂമിയുടെ വർഗീകരണം
നിലം (പാടം), പുരയിടം എന്നിങ്ങനെയുള്ള വർഗീകരണം അനുസരിച്ച് നിർമാണ അനുമതി വ്യത്യാസപ്പെടും. നിലം ആണെങ്കിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണോ, നികത്തൽ അനുമതി വേണോ എന്നിവ പരിശോധിക്കണം.
മറ്റു രേഖകൾ
കരം അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, കെട്ടിട നിർമാണ പെർമിറ്റ്, ആർക്കിടെക്ടിന്റെ പ്ലാൻ.
നിർദേശം
ആധാരം വായിച്ച് മനസ്സിലാക്കാമെങ്കിലും ഒരു വക്കീലിനെ കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതാണ്. ഇത് ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
Explore