2026 ൽ വീട് നിർമാണ സങ്കൽപ്പങ്ങളിൽ വലിയ മാറ്റങ്ങളാണ് വന്നത്. താമസിക്കാനുള്ള സൗകര്യത്തിനും പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഡിസൈനുകൾക്കുമാണ് ഇന്ന് മുൻഗണന.
ട്രോപ്പിക്കൽ മോഡേൺ ഫ്യൂഷൻ
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രോപ്പിക്കൽ മോഡേൺ ആർകിടക്ചർ ശൈലിയാണ് ഇപ്പോൾ തരംഗം. പരമ്പരാഗതമായ ചരിഞ്ഞ മേൽക്കൂരകളും പടിപ്പുരകളും ആധുനികമായ ഫ്ലാറ്റ് റൂഫുകളോടും ഗ്ലാസ് വാതിലുകളോടും സംയോജിപ്പിക്കുന്ന ശൈലിയാണിത്.
നടുമുറ്റങ്ങളുടെ തിരിച്ചുവരവ്
നടുമുറ്റങ്ങൾ ജനപ്രിയമാവുകയാണ്. വീടിന്റെ ഹൃദയഭാഗത്തായി ഒരു ഓപ്പൺ കോർത്യാർഡുകൾ വീടിനുള്ളിലെ ചൂട് കുറക്കും.
ഓപ്പൺ ഫ്ലോർ പ്ലാൻ
മുറികൾ വേർതിരിക്കുന്ന ചുവരുകൾ പരമാവധി ഒഴിവാക്കി ലിവിങ്, ഡൈനിങ്, കിച്ചൺ ഏരിയകൾ ഒന്നിപ്പിക്കുന്ന ഓപ്പൺ ഫ്ലോർ പ്ലാൻ രീതിക്കാണ് ഇന്ന് ആവശ്യക്കാറുള്ളത്. അനാവശ്യ ഫർണിച്ചറുകൾ ഒഴിവാക്കി, ലളിതമായ നിറങ്ങൾ നൽകുന്നതും വഴി വീടുകൾക്ക് കൂടുതൽ വലിപ്പവും ശാന്തതയും നൽകും.
മൾട്ടി-ഫങ്ഷണൽ ഫർണിച്ചറുകൾ
സ്ഥലപരിമിതി മറികടക്കാൻ മൾട്ടി-പർപ്പസ് ഫർണിച്ചറുകൾ ഉപയോഗിക്കുന്നു. സ്മാർട്ട് സ്റ്റോറേജ് സൗകര്യങ്ങളുള്ള മോഡുലാർ കിച്ചണുകളും ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുകളുമാണ് ഇപ്പോഴത്തെ ട്രെൻഡ്.
ആർഭാടങ്ങൾക്കായി പണം കളയാതെ, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന അകത്തളങ്ങൾ ഒരുക്കാനാണ് ഭൂരിഭാഗം പേരും താൽപര്യപ്പെടുന്നത്. ചുരുങ്ങിയ ചെലവിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കുന്ന ഈ മാറ്റം ഭവനനിർമാണ രംഗത്ത് വലിയൊരു മറ്റമാണ് സൃഷ്ടിക്കുന്നത്.