ആദ്യം രേഖകൾ

വീട് നിർമിക്കുന്നതിന് മുമ്പ് രേഖകൾ തയാറാക്കണം . രേഖകളിൽ വീഴ്ച വന്നാൽ നിർമാണം നിലക്കാൻ കാരണമായേക്കാം.
ഭൂമിയുടെ രേഖകൾ
ആധാരം, പട്ടയം, ഭൂനികുതി രസീത്, തണ്ടപ്പേർ, എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്.
അനുമതി രേഖകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിർമാണ അനുമതിക്കായി അപേക്ഷിക്കണം. പ്ലാൻ, ഉടമസ്ഥത രേഖകൾ, ആധാരം, ലൊക്കേഷൻ സ്കെച്ച്, എന്നിവ നൽകണം.
ഭവന വായ്പ
ശമ്പള സർട്ടിഫിക്കറ്റ്, ഐ.ടി.ആർ, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഐഡന്റിറ്റി പ്രൂഫ്, പാൻ കാർഡ്, ബിൽഡിങ് പ്ലാൻ, കോസ്റ്റ് എസ്റ്റിമേഷൻ.
ശ്രദ്ധിക്കേണ്ടത്...
വീട് നിർമിക്കുന്നതിന് മുമ്പ് ഒരു ആർക്കിടെക്ടിന്റെയോ സിവിൽ എൻജിനീയറുടെയോ സേവനം തേടുന്നത് പിഴവുകൾ ഒഴിവാക്കാൻ സഹായിക്കും.
സൂക്ഷിക്കുക
എല്ലാ രേഖകളുടെയും ഒറിജിനലുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും പകർപ്പുകൾ കരുതുകയും ചെയ്യുക.
Explore