വീടിന്റെ നിറം: പറയാനുണ്ട്

വീടിന്റെ ഭംഗി നിർണ്ണയിക്കുന്നതിൽ പെയിന്റിങ്ങിന് നിർണ്ണായക പങ്കുണ്ട്.
നിറത്തിന്റെ മനഃശാസ്ത്രം
വെള്ള, ക്രീം നിറം മുറികൾക്ക് വിശാലമായ പ്രതീതി നൽകും. നീല, പച്ച നിറങ്ങൾ മനസ്സിന് ശാന്തതയും കുളിർമയും. മഞ്ഞ, ഓറഞ്ച് ഊർജ്ജസ്വലതയും സന്തോഷവും നൽകും.
മുറികളിലെ ക്രമീകരണം
ലിവിങ് റൂം - ഗ്രേ, ബീജ്, ലൈറ്റ് നീല, കിടപ്പുമുറി - കടുത്ത നിറങ്ങൾ ഒഴിവാക്കണം, അടുക്കള - വെളിച്ചം പ്രതിഫലിക്കുന്ന നിറങ്ങൾ ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ടവ
വെളിച്ചം കുറവുള്ള മുറികളിൽ ഇരുണ്ട നിറങ്ങൾ ഒഴിവാക്കുക. ഫർണിച്ചറുകളുടെ നിറമായി യോജിച്ചുപോകുന്ന നിറം ഭിത്തികളിൽ തിരഞ്ഞെടുക്കാം.
ബെഡ്‌റൂം
ലൈറ്റ് ബ്ലൂ, പിങ്ക്, അല്ലെങ്കിൽ ലാവെൻഡർ തുടങ്ങിയ നിറങ്ങൾ ഉപയോഗിക്കാം. ഓഫ്-വൈറ്റ്, ക്രീം, ലൈറ്റ് ഗ്രേ നിറങ്ങൾ മികച്ച ലുക്ക് നൽകും. ബീജ്, ലൈറ്റ് ബ്രൗൺ എന്നിവ സുരക്ഷിതത്വ ബോധം നൽകുന്ന നിറങ്ങളാണ്.
ഹാൾ
ഗോൾഡൻ ടച്ചുകൾ - പ്രൗഢി വേണമെങ്കിൽ വെളുപ്പ് അല്ലെങ്കിൽ ഗ്രേ നിറത്തിനൊപ്പം ഗോൾഡൻ നിറത്തിലുള്ള അലങ്കാരങ്ങൾ നൽകാം.
നിറങ്ങൾ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കും
സന്തോഷവും സമാധാനവും നൽകുന്ന നിറങ്ങൾ തിരഞ്ഞെടുക്കുക. ലൈറ്റ് ഷേഡുകൾ നൽകുന്നത് വീടിനെ ലളിതവും മനോഹരമാക്കും.
Explore