വീടുകളിൽ ഈർപ്പം മൂലം ബലക്ഷയം

കേരളം പോലുള്ള ഉയർന്ന അന്തരീക്ഷ ഈർപ്പമുള്ള പ്രദേശങ്ങളിൽ വീടുകൾക്കുള്ളിലെ ഈർപ്പം നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
എങ്ങനെ ?
വീടിനുള്ളിൽ വായുസഞ്ചാരമില്ലെങ്കിൽ ഈർപ്പം കെട്ടിക്കിടക്കും. നനഞ്ഞ വസ്ത്രങ്ങൾ ഉള്ളിൽ ഉണക്കുന്നത് ഈർപ്പം വർധിപ്പിക്കും.
നിയന്ത്രിക്കാം
ജനലുകളും വാതിലുകളും തുറന്നിടുന്നതും എക്‌സോസ്റ്റ് ഫാനുകൾ ഉപയോഗിക്കുന്നതും ഈർപ്പം പുറത്തുകളയാൻ സഹായിക്കും.
ചെടികൾ
വീടിനുള്ളിൽ ചെടികൾ വായുസഞ്ചാരമുള്ള സ്ഥലത്ത് മാത്രം വെക്കുക.
അലമാര
തുണികൾ വെക്കുന്ന അലമാരകളിൽ ഈർപ്പം വരാതെ ശ്രദ്ധിക്കണം. ചെറിയ സിലിക്ക ജെൽ പായ്ക്കറ്റുകൾ അലമാരയ്ക്കുള്ളിൽ വെക്കുന്നത് ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.
അലക്ഷ്യമായി കാണരുത്
ഈർപ്പം കാരണം പൂപ്പൽ വളരാനും ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും.
Explore