വീട് വാങ്ങുക എന്നത് ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിൽ ഒന്നാണ്. തിടുക്കത്തിൽ എടുക്കുന്ന തീരുമാനങ്ങൾ വലിയ പ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ രേഖകൾ പരിശോധിക്കണം.

ആധാരത്തിൽ മുൻകാല ഉടമസ്ഥരുടെ വിശദാംശം, കുടിക്കടം, കൈവശാവകാശം, നികുതി അടച്ച രസീത്, കെട്ടിട നിർമാണ പെർമിറ്റ് എന്നിവയുണ്ടോ എന്ന് ഉറപ്പാക്കണം.
സർവേ നമ്പർ പ്രകാരം അതിരുകൾ കൃത്യമാണോ എന്ന് ഉറപ്പാക്കുക, റോഡ് ആക്സസ്, വഴി അവകാശം ഉണ്ടോ, കോടതി കേസുകൾ ഇല്ലെന്ന് ഉറപ്പാക്കുക, പ്രകൃതിദുരന്ത മേഖല അല്ലെന്ന് പരിശോധിക്കുക.
വൈദ്യുതി, പ്ലംബിങ് സംവിധാനങ്ങളുടെ നിലവാരം, ജലസ്രോതസ്സ്, പ്രദേശത്തെ മറ്റ് സൗകര്യങ്ങൾ എന്നിവയും ഉറപ്പുവരുത്തണം.
ആധാരം അടങ്ങിയ എല്ലാ രേഖകളും ഒരു വക്കീൽ മുഖേന പരിശോധിക്കുന്നത് നല്ലതാണ്.
Explore