അലങ്കാര ലൈറ്റുകൾ

വീടിന് സുന്ദരമാക്കി മാറ്റുന്നതിൽ അലങ്കാര ലൈറ്റുകൾ വഹിക്കുന്ന പങ്ക് അതുല്യമാണ്. അവ വ്യക്തിത്വവും ഭാവവും നിർണ്ണയിക്കുന്ന കലാസൃഷ്ടിയാണ്.
ഷാൻഡ്‌ലിയർ
പ്രൗഢഗംഭീരമായ അലങ്കാര ലൈറ്റ് ഷാൻഡ്‌ലിയറാണ്. സ്ഫടികം, ലോഹം, തടി, ക്രിസ്റ്റൽ എന്നിവ കൊണ്ട് നിർമിക്കപ്പെടുന്ന ഇവ ഒരു ഹാളിൽ ആകർഷകമായി മാറുന്നു.
പെൻഡന്റ് ലൈറ്റ്
സീലിങ്ങിൽനിന്ന് ഒരു ചരടോ കമ്പിയോ വഴി തൂങ്ങിക്കിടക്കുന്ന ലൈറ്റുകൾ ഇന്ന് ട്രെൻഡിങ്ങാണ്. ഒറ്റ പെൻഡന്റ് ആയോ ഒന്നിലധികം ഒരുമിച്ചോ ഉപയോഗിക്കാം.
വോൾ സ്കോൺസ്
ഭിത്തിയിൽ ഘടിപ്പിക്കുന്ന ഈ ലൈറ്റുകൾ ഒരു ഇടത്തിന് മൃദുവും ഊഷ്മളവുമായ അന്തരീക്ഷം നൽകുന്നു. ക്ലാസിക്കൽ ഡിസൈൻ മുതൽ ആധുനിക ജ്യോമെട്രിക് രൂപങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
എൽ.ഇ.ഡി സ്ട്രിപ്പ് ലൈറ്റ്
ആധുനിക ഇന്റീരിയർ ഡിസൈനിൽ കൂടുതൽ ഉപയോഗിക്കുന്ന അലങ്കാര ലൈറ്റ് എൽ.ഇ.ഡി സ്ട്രിപ്പാണ്.
Explore