സ്വന്തമായി വീടുണ്ടാകണം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള മാർഗം ഭവന വായ്പയാണ്. വായ്പ എടുക്കുന്നതിന് മുമ്പ് നിരവധി കാര്യങ്ങൾ പരിശോധിക്കണം.
പലിശ നിരക്ക്
ഫ്ലോട്ടിങ് റേറ്റ്, ഫിക്സഡ് റേറ്റ് തമ്മിലുള്ള വ്യത്യാസം. ഫ്ലോട്ടിങ് നിരക്ക് വിപണി ചലനങ്ങൾ അനുസരിച്ച് ഉയരുകയോ താഴുകയോ ചെയ്യും. ഫിക്സഡ് നിരക്ക് ദീർഘകാലത്തേക്ക് സ്ഥിരത ഉറപ്പാകും.
ലോൺ കാലാവധി
ദീർഘ കാലാവധി ഇ.എം.ഐ കുറക്കും പക്ഷേ, പലിശ ഗണ്യമായി കൂടും. ഹ്രസ്വ കാലാവധി ഇ.എം.ഐ ഉയർന്നതായിരിക്കും എന്നാൽ, ആകെ ചെലവ് കുറയും.
ഫീസുകൾ
ബാങ്കുകൾ പ്രോസസിങ് ഫീ, ഡോക്യുമെന്റേഷൻ ചാർജ്, പ്രീ-ക്ലോഷർ പെനാൽറ്റി, ലേറ്റ് പേയ്മെന്റ് ഫൈൻ എന്നിവ ഈടാക്കും. ഇവ ചെറിയ ഇനങ്ങളായി തോന്നിയാലും ദീർഘകാലത്ത് ഗണ്യമായ തുകയായി മാറും.
ക്രെഡിറ്റ് സ്കോർ
750-ൽ കൂടുതലുള്ള ക്രെഡിറ്റ് സ്കോർ കൂടുതൽ മികച്ച പലിശ നിരക്ക് ലഭിക്കാൻ സഹായിക്കും. ക്രെഡിറ്റ് യൂട്ടിലൈസേഷൻ 30 ശതമാനത്തിൽ താഴെ നിർത്തിയാൽ ക്രെഡിറ്റ് സ്കോർ ഉയർത്തും.
വായ്പ ഇൻഷുറൻസ്
ഭവന വായ്പ ഇൻഷുറൻസ് എടുക്കണം. ഇത് ലോൺ ഇൻഷ്വർ ചെയ്യുകയും അപ്രതീക്ഷിതമായ ദുർഘടങ്ങളിൽ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യും.
ആവേശത്തിൽ തീരുമാനമെടുക്കാതെ, ഒരു ധനകാര്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം തീരുമാനം എടുക്കുക. ഭവന വായ്പ ഒരു ഭാരമല്ല, സ്വന്തം സ്വപ്നഭവനത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്.