വാസ്തുവിദ്യ എന്നത് കലയുടെയും ശാസ്ത്രത്തിന്റെയും സംഗമമാണ്.
നടുമുറ്റം: വെന്റിലേഷൻ
നടുമുറ്റം, ഇതിന് ശാസ്ത്രം വായുസഞ്ചാരവും താപനില ക്രമീകരണവുമാണ്. പകൽ മുഴുവൻ സ്വാഭാവിക വെളിച്ചം മഴവെള്ളം ശേഖരിച്ച് കിണറുകളിലേക്കോ ഭൂഗർഭ അറകളിലേക്കോ തിരിച്ചുവിടാനും സാധിക്കും.
മേൽക്കൂര
മേൽക്കൂരകളുടെ ഡിസൈൻ കാലാവസ്ഥാധിഷ്ഠിതമാണ്. മഴവെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാൻ ഇത് സഹായിക്കും. കനത്ത മഴയിൽ വെള്ളം ഭിത്തികളിൽ വീഴാതിരിക്കാനും ഉച്ചസമയത്തെ കടുത്ത വെയിൽ നേരിട്ട് മുറിക്കുള്ളിലേക്ക് അടിക്കാതിരിക്കാനും വലിയ മേൽക്കൂര സഹായിക്കുന്നു.
നിർമാണ സാമഗ്രികളും പരിസ്ഥിതി ശാസ്ത്രവും
ലഭ്യമായ പ്രകൃതിവിഭവങ്ങളെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുക എന്നതായിരുന്നു പരമ്പരാഗത വാസ്തുവിദ്യയുടെ അടിസ്ഥാനം. കേരളത്തിൽ സുലഭമായ വെട്ടുകല്ലിൽ അനേകം ചെറിയ സുഷിരങ്ങളുണ്ട്. ഇത് വീടിനുള്ളിലെ താപനില പുറത്തെ താപനിലയെക്കാൾ കുറച്ചു നിർത്താൻ സഹായിക്കുന്നു.
മരങ്ങളുടെ ഉപയോഗം
തേക്ക്, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ ഈർപ്പത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. കോൺക്രീറ്റിനെ അപേക്ഷിച്ച് മരം ചൂടിനെ പെട്ടെന്ന് കടത്തിവിടാത്തതിനാൽ മുറികൾക്കുള്ളിൽ എപ്പോഴും തണുപ്പ് ലഭിക്കും.
ജനലുകളുടെ ക്രമീകരണം
തെക്ക്-പടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതിക്കനുസരിച്ചാണ് ജനലുകളും വാതിലുകളും ക്രമീകരിച്ചിരുന്നത്. ഇത് പരമാവധി ശുദ്ധവായു വീടിനുള്ളിൽ ലഭിക്കാൻ സഹായിക്കുന്നു.