ഈ ചെടികൾ വളർത്തൂ... വീടകം നവോൻമേഷത്താൽ നിറയ്ക്കൂ...

സസ്യങ്ങൾ വെറും അലങ്കാരമല്ല. അവ പ്രകൃതിയുടെ ജീവസ്സുറ്റതും ശ്വസിപ്പിക്കുന്നതുമായ ശക്തികളാണ്. അവ വായുവിനെ ശുദ്ധീകരിക്കുകയും ആത്മാവിനെ ഉണർത്തുകയും നമ്മുടെ വീടകങ്ങളെ സൗമ്യമായി സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. സസ്യങ്ങളിൽ സവിശേഷമായ ഊർജ ദായിനികൾ ഉണ്ട്. അവയെക്കുറിച്ചുള്ള ഒരു ഗൈഡ് ഇതാ....
വീട്ടിനകത്തെ ശ്വാസംമുട്ടൽ ഇല്ലാതാക്കാൻ ‘അരേക്ക പാം’ ഉറ്റ ചങ്ങാതിയാണ്. ഈ ചെടി വായുവിനെ സജീവമായി ശുദ്ധീകരിക്കുകയും ബെൻസീൻ, ഫോർമാൽഡിഹൈഡ് പോലുള്ള വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യും. ജനലരികിലോ സ്വീകരണമുറിയുടെ കോണുകളിലോ വെക്കാം.
‘സ്നേക്ക് പ്ലാന്റ്’ രാത്രിയിൽ അതിന്റെ ജോലി ചെയ്യുന്നു. ഉറങ്ങുന്ന നേരത്ത് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. കിടപ്പുമുറിയിലോ അല്ലെങ്കിൽ മങ്ങിയ വെളിച്ചമുള്ള ഏതെങ്കിലും കോണിലോ ഇത് സൂക്ഷിക്കുക.
വീടകം വൈകാരിക സമ്മർദ്ദം, ക്ഷീണം എന്നിവയാൽ നിറഞ്ഞതാണെങ്കിൽ അതിനെ ലഘൂകരിക്കുന്ന സസ്യമാണ് ‘പീസ് ലില്ലി’. പൂപ്പൽ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷവസ്തുക്കളെ നീക്കി വായു ശുദ്ധീകരിക്കുന്നു. അതിനാലിത് സമാധാനം, പുതുമ, ആത്മീയ ശാന്തി എന്നിവയുടെ പ്രതീകമാവുന്നു. ജോലിസ്ഥലത്തിനടുത്തോ കിടക്കരികിലോ ഇത് സ്ഥാപിക്കാം.
പിരിമുറുക്കം, അസ്വസ്ഥത എന്നിവ വീട്ടിൽ ആധിപത്യം പുലർത്തുന്നുവെങ്കിൽ ‘ലാവെൻഡർ’ അത്യാവശ്യമാണ്. വിശ്രമവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഈ ചെടി നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. കോർട്ടിസോളിന്റെ അളവ് കുറക്കുന്നതിനും ഉത്കണ്ഠ ലഘൂകരിക്കുന്നതിനും ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിന്റെ സുഗന്ധം തെളിയിക്കപ്പെട്ടിട്ടുണ്ട്. കിടപ്പുമുറിയിലോ, ജോലിസ്ഥല മേശയിലോ, വാതിലുകൾക്ക് സമീപമോ സൂക്ഷിക്കാം.
‘ബേസിൽ’ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരിനം ഇല വർഗമാണ്. എന്നാൽ, പല സംസ്കാരങ്ങളിലും നെഗറ്റീവ് എനർജി അകറ്റുകയും സമൃദ്ധിയെ ആകർഷിക്കുകയും ചെയ്യുന്ന ഒരു ‘പുണ്യ’ സസ്യമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ സുഗന്ധം സമ്മർദ്ദവും ഉത്കണ്ഠയും കുറക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അടുക്കളയിലോ പ്രവേശന കവാടത്തിനരികിലോ വളർത്താം.
വീട്ടിൽ മൂടിക്കെട്ടിയ അന്തരീക്ഷമോ പ്രചോദനമില്ലായ്മയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ‘റോസ്മേരി’ ഒരു മറുമരുന്ന് ആകും. ഇത് ഓർമശക്തിയെ ശക്തിപ്പെടുത്തുമെന്ന് പുരാതന നാഗരികതകൾ വിശ്വസിച്ചിരുന്നു. റോസ്മേരിയുടെ സുഗന്ധം ശ്രദ്ധയും മാനസിക ഉൻമേഷം വർധിപ്പിക്കുകയും അതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇതൊരു സംരക്ഷണ സസ്യം എന്നും അറിയപ്പെടുന്നു. അതിനാൽ നെഗറ്റീവ് എനർജി അകറ്റി നിർത്താനുള്ള ഒരു മികച്ച മാർഗമാണ്.
മണി പ്ലാന്റ് എന്നറിയപ്പെടുന്ന ‘ജേഡ് പ്ലാന്റ്’ സമൃദ്ധിയെയും ചൈതന്യത്തെയും അടയാളപ്പെടുത്തുന്നു. അതിന്റെ തടിച്ച, തിളങ്ങുന്ന ഇലകൾ വളർച്ചയുടെയും സഹിഷ്ണുതയുടെയും ഊർജ്ജം പ്രസരിപ്പിക്കുന്നു. പോസിറ്റീവ് എനർജി പ്രവാഹം വർധിപ്പിക്കുന്നതിന് ഓഫിസിലോ ജനാലകൾക്കടുത്തോ വെക്കുക.
‘ഗോൾഡൻ പോത്തോസ്’ എന്നറിയപ്പെടുന്ന ഈ വള്ളിച്ചെടി ഏത് അവസ്ഥയിലും തഴച്ചുവളരുന്നു. പ്രതിരോധശേഷിയുടെ തികഞ്ഞ പ്രതീകമാണ്. ചെടിയുടെ നിരന്തരം വളരുന്ന സ്വഭാവം എല്ലായ്പോഴും നവ ഊർജം പകരും. ഷെൽഫുകളിൽ നിന്നോ, പടിക്കെട്ടുകൾക്ക് സമീപമോ, ടെറസിന്റെ കോണുകളിലോ ഇത് തൂക്കിയിടാം.
Explore