കുരുമുളക് പൊടിയോ മുളകുപൊടിയോ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നത് പല്ലികളുടെ ശല്യം കുറക്കാൻ സഹായിക്കും
കാപ്പി പൊടി
കാപ്പി പൊടിയുടെ രൂക്ഷഗന്ധം പല്ലികളെ അകറ്റി നിര്‍ത്താൻ സഹായിക്കും
വിനാഗിരി
പല്ലികളെ സ്ഥിരമായി കാണുന്ന സ്ഥലങ്ങളിൽ വിനാഗിരി സ്പ്രേ ചെയ്താൽ മതി. ഈ രൂക്ഷഗന്ധം പല്ലികളെ അകറ്റി നിര്‍ത്താൻ സഹായിക്കും
മുട്ടത്തോട്
മുട്ടത്തോട് ഉണ്ടാക്കുന്ന ദുർഗന്ധം പല്ലികളെ അകറ്റുന്നു. വാതിലുകൾക്കും ജനാലകൾക്കും സമീപം ഇവ വക്കുന്നത് ഫലപ്രദമാണ്
പുതിന
പുതിന വീടിനുള്ളിൽ സൂക്ഷിച്ചാൽ പല്ലി വരുന്നത് തടയാൻ സാധിക്കും
യൂക്കാലിപ്റ്റസ്
കർപ്പൂരതുളസി അല്ലെങ്കിൽ യൂക്കാലിപ്റ്റസ് പോലുള്ള സുഗന്ധമുള്ള എണ്ണകൾ പല്ലികളെ അകറ്റി നിര്‍ത്തും
വീട്ടിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ പല്ലികള്‍ ഉൾപ്പടെയുള്ള ചെറു ജീവികളെ ആകര്‍ഷിക്കും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് വഴി ഒരു പരിധി വരെ പല്ലികളെ നിയന്ത്രിക്കാം