മോഡുലാർ കിച്ചൻ ഒരുക്കുകയാണോ? ഈ കാര്യങ്ങൾ...

പുതിയ വീട് നിർമിക്കുമ്പോഴും പഴയ വീട് പുതുക്കിപ്പണിയുമ്പോഴും മോഡുലാർ കിച്ചന് പ്രിയമേറുകയാണ്. അടുക്കളയുടെ ഭംഗിക്കൊപ്പം സൗകര്യവും സ്ഥലത്തിന്റെ പരമാവധി ഉപയോഗവും ഉറപ്പാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അടുക്കളയുടെ വലുപ്പത്തിനനുസരിച്ച് ഡിസൈൻ
ലഭ്യമായ സ്ഥലത്തിനും ആവശ്യങ്ങൾക്കും അനുസരിച്ചായിരിക്കണം അടുക്കളയുടെ രൂപകൽപന. ചെറിയ അടുക്കളകൾക്ക് എൽ ഷേപ്പ് ഡിസൈനും നീളമുള്ള അടുക്കളകൾക്ക് സ്ട്രെയിറ്റ് ലേയൗട്ടും കൂടുതൽ സ്ഥലമുള്ളവക്ക് യു ഷേപ്പ് ഡിസൈനും പരിഗണിക്കാം.
വർക്ക് ട്രയാംഗിൾ മറക്കരുത്
റഫ്രിജറേറ്റർ, സിങ്ക്, ഗ്യാസ് സ്റ്റൗ എന്നിവ തമ്മിലുള്ള അകലം ക്രമീകരിക്കണം. പാചകം ചെയ്യാനും പാത്രം കഴുകാനും ഭക്ഷണസാധനങ്ങൾ എടുക്കാനും അനാവശ്യമായി നടക്കേണ്ടിവരാത്ത രീതിയിലുള്ള ക്രമീകരണം അടുക്കളയിലെ ജോലികൾ എളുപ്പമാക്കും.
സ്റ്റോറേജ് സൗകര്യത്തിന് മുൻഗണന
പാത്രങ്ങൾ, പലവ്യഞ്ജനങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കാൻ ആവശ്യമായ കാബിനറ്റുകളും ഡ്രോയറുകളും ഒരുക്കണം. കോർണർ സ്പേസുകൾ പ്രയോജനപ്പെടുത്താൻ പുൾഔട്ട് ബാസ്കറ്റുകളും ടാൾ യൂണിറ്റുകളും ഉപയോഗിക്കാം. സാധനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും അടുക്കള വൃത്തിയായി സൂക്ഷിക്കാനും ഇത് സഹായിക്കും.
മെറ്റീരിയലും കൗണ്ടർടോപ്പും ശ്രദ്ധിക്കാം
അടുക്കളയിലെ ചൂടും ഈർപ്പവും കണക്കിലെടുത്ത് ഗുണമേന്മയുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കണം. ഈർപ്പം പ്രതിരോധിക്കുന്ന പ്ലൈവുഡ്, ലാമിനേറ്റ് എന്നിവ പരിഗണിക്കാം.
വെളിച്ചം, വായുസഞ്ചാരം, സുരക്ഷ; എല്ലാം പ്രധാനം
അടുക്കളയിൽ ആവശ്യത്തിന് പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കണം. പുക പുറത്തേക്ക് പോകാൻ ചിമ്മിനിയോ എക്സോസ്റ്റ് ഫാനോ സ്ഥാപിക്കാം.
Explore